bahrainvartha-official-logo
Search
Close this search box.

ആര്‍ത്തവം അയിത്തമല്ല; ബഹ്‌റൈൻ പ്രവാസികളുടെ ഹ്രസ്വ ചിത്രം ‘കാന്‍ ബി ടച്ച്ഡ്’ ശ്രദ്ധേയമാകുന്നു

New Project - 2022-08-18T115732.024

മനാമ: ബഹ്റൈനിലെ ഒരു കൂട്ടം കലാകാരമാര്‍ നിര്‍മ്മിച്ച് യു ടൂബിലൂടെ റിലീസ് ചെയ്ത ‘കാന്‍ ബി ടച്ച്ഡ് ‘ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ആര്‍ത്തവം അയിത്തമല്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് ചിത്രത്തിന്റെ പ്രമേയമെങ്കിലും ഭിന്നശേഷിക്കാരായ മക്കള്‍ ഉള്ള കുടുംബങ്ങളില്‍ ഉണ്ടായേക്കാവുന്ന നിസ്സഹായ അവസ്ഥകള്‍ വരച്ചുകാട്ടുകയാണ് ഏഴര മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രം. സംഭാഷണങ്ങളില്ലാതെ തന്നെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചു എന്നാണ് കാണികളുടെ വിലയിരുത്തല്‍.

ചിത്രത്തിന്റെ ആശയവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അച്ചു അരുണ്‍ രാജ് ആണ്. രോഷിണി എം രവീന്ദ്രന്‍ ക്രീയേറ്റീവ് ഹെഡ് ആയി പ്രവര്‍ത്തിച്ച ഈ ഹ്രസ്വചിത്രത്തിന്റെ കഥ പ്രേം വാവയുടേതാണ്. ഉണ്ണി (അരുണ്‍) ക്യാമറയില്‍ പകര്‍ത്തിയ ചിത്രത്തിന്റെ സംയോജനം നന്ദു രഘുനാഥ് ആണ്. ഓഗസ്റ്റ് 17 ന് യു ട്യൂബ് വഴി റിലീസ് ചെയ്ത ഈ ചിത്രം ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. സൗമ്യ കൃഷ്ണപ്രസാദ്, ഐശ്വര്യ, അച്ചു അരുണ്‍ രാജ് എന്നിവര്‍ വേഷമിട്ടിരിക്കുന്ന ഈ ഹ്രസ്വചിത്രത്തില്‍ രഞ്ജു, അനുപമ ബിനു എന്നിവര്‍ സംവിധാന സഹായികളായി പ്രവര്‍ത്തിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!