bahrainvartha-official-logo
Search
Close this search box.

ബാക്ക് ടു സ്കൂൾ; വേനലവധിക്കുശേഷം സ്കൂളുകളിലേക്ക് മടങ്ങുന്ന കുട്ടികൾക്കായുള്ള ക്യാമ്പയിന് തുടക്കം കുറിച്ച് ബഹ്‌റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ

New Project - 2022-08-18T123858.618

മനാമ: വേനലവധിക്കുശേഷം സ്കൂളുകൾ തുറക്കുന്നതിൻറെ ആവേശത്തി​ൽ കുട്ടികൾക്കായി ‘ബാക്ക് ടു സ്കൂൾ’ ക്യാമ്പയിന് തുടക്കം കുറിച്ച് ബഹ്‌റൈനിലെ ലുലു ഹൈപ്പെർമാർക്കറ്റുകൾ. പുത്തനുടുപ്പും ബാഗും പുസ്തകങ്ങളുമായി സ്കൂളുകളിലേക്ക്​ മടങ്ങാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക്​ വേണ്ടതെല്ലാം ഒരുക്കിയാണ്​ ലുലു ഹൈപ്പർമാർക്കറ്റ്​ ആവേശത്തിനൊപ്പം ചേരുന്നത്​.

കാമ്പയിൻറെ ഭാഗമായി ബുധനാഴ്ച വൈകുന്നേരം ദാനാ മാളിൽ നടന്ന ആഘോഷ പരിപാടിയിൽ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനിൽ (ആർ.എച്ച്​.എഫ്​) നിന്നുള്ള കുട്ടികളും മുതിർന്ന ലുലു ഗ്രൂപ്പ്​ പ്രതിനിധികളും പ​ങ്കെടുത്തു. കുട്ടികൾക്കായി ഒരുക്കിയ ബസ്​ റൈഡും വിവിധ വിനോദ മത്സരങ്ങളും ഉദ്ഘാടന പരിപാടിയുടെ മാറ്റ് കൂട്ടി.

സ്കൂളുകളിൽ നേരിട്ടുള്ള പഠനം ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക്​ ആവശ്യമായ എല്ലാ സാധനങ്ങളും ലുലു ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്​. സ്കൂൾ യൂണിഫോം, ഷൂസ്​, സ്കൂൾ ബാഗ്​, സ്​റ്റേഷനറി സാധനങ്ങൾ, ലഞ്ച്​ ബോക്സ്​ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ്​ കുട്ടികളെ കാത്തിരിക്കുന്നത്​.

നേരിട്ടുള്ള പഠനത്തിനൊപ്പം ഓൺ​ലൈൻ പഠന പ്രവർത്തനങ്ങളും ഉണ്ടാകുമെന്നതിനാൽ ലാപ്​ടോപ്പ്​, ഡിവൈസുകൾ, ഗാഡ്ജറ്റുകൾ, പ്രിന്‍റർ, ടാബ്​ തുടങ്ങിയവക്ക്​ ആകർഷകമായ ഓഫറുകളും ലഭ്യമാണ്​. ന്യൂട്രല്ല സ്​പ്രെഡ്​, ബർഗർ, ചിപ്സ്​ തുടങ്ങിയ കുട്ടികളുടെ ഇഷ്ട സ്നാക്സുകൾ, കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കുന്നതിന്​ ഹൈജീൻ ഉൽപന്നങ്ങൾ എന്നിവയും ഇവിടെ ലഭിക്കും.

സ്കൂൾ ടൈം പ്രൊമോഷൻ ബഹ്​റൈനിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും സെപ്​റ്റംബർ 15 വരെ നീണ്ടുനിൽക്കും. www.LuluHypermarket.com എന്ന ​വെബ്​സൈറ്റിൽ ഓൺലൈനായും ലുലു ഷോപ്പിങ്​ ആപ്പ്​ മുഖേനയും ഈ ഷോപ്പിങ്​ ഉൽസവത്തിൽ പങ്കുചേരാവുന്നതാണ്​.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!