ഐവൈസി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നാളെ

മനാമ: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78-ാ മത് ജന്മദിനത്തോടനുബന്ധിച്ച് ഐവൈസി ഇന്റര്‍നാഷണല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 19 ന് രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലു മണിവരെ ബഹ്റൈനിലെ പ്രമുഖ ഹോസ്പിറ്റല്‍ ഗ്രൂപ്പായ അല്‍ഹിലാലുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ടോട്ടല്‍ കൊളസ്‌ട്രോള്‍, ലിവര്‍, കിഡ്നി, ബ്ലഡ് പ്രഷര്‍, ഷുഗര്‍ ടെസ്റ്റ്, സൗജന്യ വൈദ്യപരിശോധന ഇത്രയും ക്രമീകരണങ്ങളാണ് ഹോസ്പിറ്റലുമായി സഹകരിച്ച് ചെയ്തിരിക്കുന്നത്. ഹിലാല്‍ ഹോസ്പിറ്റലിലെ അദല്യയിലുള്ള ശാഖയിലാണ് സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ക്യാമ്പിന് രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 33874100, 32224313 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.