മനാമ: ജനതാ കൾച്ചറൽ സെന്റർ ബഹ്റൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 75 വർഷം പൂർത്തിയാക്കി 76 മത് സ്വാതന്ത്ര്യദിനം കെ സിറ്റി ഹാളിൽ വെച്ച് ആഘോഷിച്ചു . സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ആരംഭിച്ച പരിപാടി പ്രസിഡന്റ് നജീബ് കടലായി ഉത്ഘാടനം നിർവ്വഹിച്ചു. മനോജ് വടകരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി നികേഷ് വരാപ്റത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. പവിത്രൻ കളളിയിൽ, ദിനേശൻ അരീക്കൽ, ഷൈജു വി.പി, വിനോദൻ ടി.പി, മനോജ് ഓർക്കാട്ടേരി തുടങ്ങിയവർ സംസാരിച്ചു. ജയ പ്രകാശ്, സുബീഷ്, സുരേഷ്. യൂ.പി പരിപാടിക്ക് നേതൃത്വം നല്കി.