bahrainvartha-official-logo
Search
Close this search box.

മൈത്രി ബഹ്‌റൈൻ സ്വാതന്ത്യദിനാഘോഷവും വിദ്യാഭ്യാസ എക്സലൻസി അവാർഡ് വിതരണവും സംഘടിപ്പിച്ചു

WhatsApp Image 2022-08-21 at 12.30.39 PM

മനാമ: മൈത്രി ബഹ്‌റൈൻ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും പ്ലസ് ടു, S.S.L.C പരീക്ഷകളിൽ വിജയം നേടിയ മൈത്രി കുടുംബാംഗങ്ങളുടെ മക്കൾക്കുള്ള അവാർഡ് വിതരണവും സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 8മണിക്ക് ഉമുൽഹസം ബാങ്കോക് ഹാളിൽ മൈത്രി പ്രസിഡന്റ്‌ നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ മൈത്രി ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതവും ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഉത്ഘാടനവും നിർവഹിച്ചു.

ചടങ്ങിൽ വച്ച് S.S.L.C പരീക്ഷയിൽ ഫുൾ A+ വാങ്ങിയ രണ്ട് കുട്ടികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും മറ്റ് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.

മൈത്രി രക്ഷാധികാരി നിസാർ സഖാഫി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സാമൂഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി, രക്ഷാധികാരികളായ നിസാർ കൊല്ലം, ഷിബു പത്തനംതിട്ട, സയ്യിദ് റമദാൻ നദ്‌വി, മൈത്രി വൈസ് പ്രസിഡന്റ്‌ സക്കീർ ഹുസൈൻ, ജോയിന്റ് സെക്രട്ടറി സലിം തയ്യിൽ തുടങ്ങിയവർ ആശംസകൾ
അർപ്പിച്ചു. മൈത്രി എക്സിക്യൂട്ടീവ് അംഗങ്ങളായ ഷബീർ, അനസ് കരുനാഗപ്പള്ളി, അനസ് മഞ്ഞപ്പാറ, ഷഫീഖ്, ഷംനാദ്, മനോജ്‌ ജമാൽ, അൻസാരി കൊല്ലം, കോയിവിള മുഹമ്മദ്‌, ഷാജഹാൻ, ഷാമിർ ഖാൻ, റിയാസ് ഖാൻ, ഷിബു ബഷീർ, രക്ഷാധികാരി അബ്ദുൽ വഹാബ് തുടങ്ങിയവർ ചടങ്ങുകൾ നിയന്ത്രിച്ചു.

സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുള്ള ക്വിസ് പരിപാടിയിൽ വിജയിച്ച ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള സമ്മാനവും വിതരണം ചയ്തു. മൈത്രി ട്രഷറർ അബ്ദുൽബാരിയുടെ നന്ദിയോടെ ചടങ്ങുകൾ അവസാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!