മനാമ: കലാകായിക മേഖലകളിൽ ബഹ്റൈനിലെ പൊന്നാനി താലൂക്ക് നിവാസികളെ പ്രോത്സാഹിപ്പിക്കുന്നതിന് പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ ചാപ്റ്റർ കലാകായികവേദി രൂപവത്കരിച്ചു. സ്പോർട്സ് ടീം ഭാരവാഹികളായി മാജിദ് (മാനേജർ), ഹസീബ് (കോഓഡിനേറ്റർ), ലിജീഷ് (കൺവീനർ), വിജീഷ് കട്ടാസ് (ജോ. കൺ) എന്നിവരെയും ആർട്സ് ടീം ഭാരവാഹികളായി നസീർ (കോഓഡിനേറ്റർ), മധു എടപ്പാൾ (കൺ), വിനോദ് (ജോ. കൺ) എന്നിവരെയും തെരഞ്ഞെടുത്തു. തുടർന്ന് സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ അമ്പതോളം പേർ പങ്കെടുത്തു. യോഗത്തിൽ പ്രസിഡന്റ് ഹസൻ വി.എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫസൽ പി. കടവ് സ്വാഗതവും വി.എം. ശറഫുദ്ദീൻ നന്ദിയും പറഞ്ഞു.
