മനാമ: ശൂരനാട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ആസ്കർ ലേബർ ക്യാമ്പിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് ഹരീഷ് നായർ സ്വാതന്ത്ര്യദിനസന്ദേശം നൽകി. ഇനിയുള്ള എല്ലാ ആഘോഷങ്ങളും പരമാവധി ലേബർ ക്യാമ്പുകളിൽ സംഘടിപ്പിക്കുമെന്ന തീരുമാനവും ചടങ്ങിൽ പ്രഖ്യാപിച്ചു. രക്ഷാധികാരി ബോസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജോ. സെക്രട്ടറിമാരായ പ്രദീപ് കുമാർ, കെ.എസ്. പ്രദീപ്, ട്രഷറർ ഹരികൃഷ്ണൻ, അസി. ട്രഷറർ ഗിരീഷ് എന്നിവർ സംസാരിച്ചു. സീനിയർ മെംബർ പ്രസന്നൻ പരിപാടികൾക്ക് നേതൃത്വം നൽകി.