bahrainvartha-official-logo
Search
Close this search box.

മുഹറഖ് മലയാളി സമാജം സ്വാതന്ത്ര്യ ദിനാഘോഷ മത്സര വിജയികളെ പ്രഖ്യാപിച്ചു

New Project - 2022-08-22T121804.903

മനാമ: മുഹറഖ് മലയാളി സമാജം ഇന്ത്യയുടെ 75മത് സ്വാതന്ത്ര്യദിന ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികളെ തിരഞ്ഞെടുത്തു.ദേശഭക്തിഗാനം ജൂനിയർ വിഭാഗത്തിൽ ദേവപ്രിയസുനിലും, സീനിയർ വിഭാഗത്തിൽ ശ്രീ.ഫസലുൽഹഖ്, ശ്രിമതി. മുബീന മൻഷീർ എന്നിവരും വിജയിച്ചു.ക്വിസ് മത്സരത്തിൽ ഷാനിബ ഫവാസും പ്രസംഗമത്സരം ജൂനിയർ വിഭാഗം മുഹമ്മദ് ഷമ്മാസും സീനിയർ വിഭാഗത്തിൽ ശ്രീ.ബിജി തോമസ്സും വിജയികളായി.സ്വാതന്ത്ര്യ സമര ചരിത്രങ്ങളും മറ്റും പുതു തലമുറക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശം വെച്ച് കൊണ്ടാണ് മത്സരം സംഘടിപ്പിച്ചത് എന്ന് ഭാരവാഹികൾ അറിയിച്ചു.

വിജയികൾക്കുള്ള സമ്മാനദാനം അടുത്തമാസം നടക്കുന്ന മെഗാ പ്രോഗ്രാമായ അഹ്‌ലൻ പൊന്നോണം 2022 വേദിയിൽ വെച്ച് നൽകുമെന്ന് സമാജം പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ,സെക്രട്ടറി രജീഷ് PC എന്നിവർഅറിയിച്ചു.മത്സരങ്ങൾക്ക് MMS എന്റർടൈൻമെന്റ് വിംഗ് കൺവീനർ മുജീബ് വെളിയങ്കോട് നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!