bahrainvartha-official-logo
Search
Close this search box.

യു.പി.പി വിദ്യാര്‍ത്ഥികള്‍ക്കായി പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു

WhatsApp Image 2022-08-28 at 2.27.20 PM

മ​നാ​മ: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം സം​ബ​ന്ധി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​ന്​ ‘എ​യിം 22’ എ​ന്ന പേ​രി​ല്‍ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ യു​നൈ​റ്റ​ഡ്​ പാ​ര​ന്‍റ്​​സ്​ പാ​ന​ൽ (യു.​പി.​പി) ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ക​പൂ​ർ ഡെ​വ​ല​പ്​​മെ​ന്‍റ​ൽ ക​ൺ​സ​ൾ​ട്ട​ന്‍റ്​​സു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തു​ന്ന പ​രി​പാ​ടി സെ​പ്​​റ്റം​ബ​ർ ര​ണ്ടി​ന്​ രാ​വി​ലെ 9.30 മു​ത​ൽ 12 വ​രെ ജു​ഫൈ​ര്‍ ന​വാ​ര​സ് ട​വ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. 13 മു​ത​ൽ 18 വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാം.

പ​ന്ത്ര​ണ്ടാം ക്ലാ​സ്​ ക​ഴി​ഞ്ഞ്​ ഏ​ത്​ കോ​ഴ്​​സി​ന്​ ചേ​ര​ണം, എ​വി​ടെ പ​ഠി​ക്ക​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​കാ​റു​ണ്ട്. സ്വ​ന്തം അ​ഭി​രു​ചി തി​രി​ച്ച​റി​യാ​നും അ​തി​ന്​ യോ​ജി​ക്കു​ന്ന കോ​ഴ്​​സു​ക​ളി​ൽ ചേ​ർ​ന്ന്​ ഉ​ന്ന​ത പ​ഠ​നം ന​ട​ത്താ​നും പ​ല​ർ​ക്കും സാ​ധി​ക്കാ​റി​ല്ല. ഏ​തെ​ങ്കി​ലും കോ​ഴ്​​സി​ന്​ ചേ​ർ​ന്ന്​ ഭാ​വി ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന നി​ര​വ​ധി പേ​രു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ദ്യാ​ഭ്യാ​സ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി ന​ട​ത്തു​ന്ന​തെ​ന്ന്​ യു.​പി.​പി ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ൺ പ​റ​ഞ്ഞു.

പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന്​ ര​ണ്ട്​ ദീ​നാ​ർ ര​ജി​സ്​​​ട്രേ​ഷ​ൻ ഫീ​സ്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്രോ​ഗ്രാ​മി​ൽ പ​​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​ഭി​രു​ചി പ​രീ​ക്ഷ ന​ട​ത്തി അ​തി​ന​നു​സ​രി​ച്ചു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശം ല​ഭി​ക്കും. പ​​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കു​ട്ടി​ക​ള്‍ക്കും ര​ക്ഷി​താ​ക്ക​ള്‍ക്കു​മാ​യി ന​ട​ത്തു​ന്ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ക്ക് 34153933, 39091901, 38940444 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ യു.​പി.​പി നേ​താ​ക്ക​ളാ​യ ബി​ജു ജോ​ർ​ജ്, ഹ​രീ​ഷ് നാ​യ​ര്‍, എ​ഫ്.​എം. ഫൈ​സ​ല്‍, ജ്യോ​തി​ഷ് പ​ണി​ക്ക​ര്‍, എ​ബി തോ​മ​സ്, ദീ​പ​ക് മേ​നോ​ന്‍, മോ​ഹ​ന്‍കു​മാ​ര്‍ നൂ​റ​നാ​ട്, അ​ന്‍വ​ര്‍ ശൂ​ര​നാ​ട് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!