bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം; പൂക്കള മത്സരവും വടംവലി മത്സരവും സംഘടിപ്പിച്ചു

Vadam Vali.

മനാമ: ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷമായ ശ്രാവണം 2022 ൻറെ ഭാഗമായി പൂക്കള മത്സരവും വടംവലി മത്സരവും സംഘടിപ്പിച്ചു. രാവിലെ ഒൻപതുമണിക്കാരംഭിച്ച പൂക്കള മത്സരത്തിൽ സംഘടനകളെയും കൂട്ടായ്മകളെയും പ്രതിനിധികരിച്ച് നിരവധിപേർ പൂക്കളമൊരുക്കി. രണ്ടു വർഷത്തെ കോവിഡ് പ്രതിസന്ധിക്കു ശേഷം നടത്തുന്ന സമാജം ഓണാഘോഷത്തിൽ അത്ഭുതപൂർവ്വമായ ജനപങ്കാളിത്തമാണുണ്ടായത്. സമാജം ഓണാഘോഷമായ ശ്രാവണം 22 ലെ കലാകായിക പരിപാടികൾ സമാജം മെംബേഴ്സിന് പുറമേ പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്ന രീതിയിൽ വിപുലികരിച്ചിരിക്കുകയാണെന്നും മത്സര ഇനങ്ങളിൽ പങ്കെടുത്ത മുഴുവൻ പേർക്കും നന്ദി രേഖപ്പെടുത്തുന്നതായും വിജയികളെ അനുമോദിക്കുന്നതായും സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും ഓണാഘോഷ കമ്മിറ്റിക്കുവേണ്ടി എം.പി. രഘു, ശങ്കർ പല്ലൂർ എന്നിവർ സമാജം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

പൂക്കള മത്സര വിജയികൾ: മന്ദാരം ടീ൦ ഒന്നാം സ്ഥാനവും , ബി കെഎസ് ലൈബ്രറി ടീ൦ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനം ബി കെ എസ് ബാഡ്‍മിന്റൺ ടീ൦. പൂക്കള മത്സരം കൺവീനർ ജോസ് ചാലിശ്ശേരി അജിത രാജേഷ് തുടങ്ങിയവർ നിയന്ത്രിച്ചു

വടം വലി മത്സര വിജയികൾ പുരുഷന്മാർ: ഓപ്പൺ വെയ്റ്റ് കാറ്റഗറി- ഒന്നാം സ്ഥാനം ആര്യൻസ് ടീ൦, രണ്ടാം സ്ഥാനം ബഹ്‌റൈൻ പ്രതിഭ .

വടം വലി മത്സര വിജയികൾ സ്ത്രീകൾ: ഒന്നാം സ്ഥാനം ബ്ലാക്ക് തണ്ടേഴ്സ്, രണ്ടാം സ്ഥാനം ബഹ്‌റൈൻ പ്രതിഭ

വടം വലി മത്സര വിജയികൾ: പുരുഷന്മാർ 580 kg: ബഹ്‌റൈൻ ബ്രദേഴ്‌സ് A ടീ൦ ഒന്നാം സ്ഥാനവും ബഹ്‌റൈൻ ബ്രദേഴ്‌സ് B ടീ൦ രണ്ടാം സ്ഥാനം നേടി. വടം വലി മത്സരം കൺവീനർ രാജേഷ് കോടോത്ത് പരിപാടികൾ നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!