bahrainvartha-official-logo
Search
Close this search box.

ദാറുൽ ഈമാൻ മദ്‌റസകൾ നാളെ തുറക്കും

dar ul eman

മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം മദ്രസകൾ നാളെ ( സെപ്റ്റംബർ 2, വെള്ളിയാഴ്ച) മുതൽ ഓഫ് ലൈനിൽ പ്രവർത്തനമാരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എം.എം സുബൈർ അറിയിച്ചു. മനാമ ഇബ്നുൽ ഹൈതം പഴയ കാമ്പസിലും വെസ്റ്റ് റിഫ പ്രോട്ടോകോൾ ഓഫീസിന് സമീപമുള്ള ദിശ സെന്ററിലുമാണ് മദ്രസകൾ പ്രവർത്തിക്കുന്നത്. വിദഗ്‌ധരായ അധ്യാപകർ, മികച്ച കാമ്പസ് അന്തരീക്ഷം, പാഠ്യേതര വിഷയങ്ങളിൽ പ്രത്യേക ശ്രദ്ധ, കുട്ടികളുടെ സർഗവാസനകൾ പരിപോഷിക്കാനാവശ്യമായ സാഹിത്യ സമാജങ്ങൾ തുടങ്ങിയവ ദാറുൽ ഈമാൻ മദ്രസകളുടെ പ്രത്യേകതകളാണ്. ബഹ്‌റൈനിലെ വിവിധ ഏരിയകളിൽ നിന്നും വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളി രാവിലെ 8.00 മുതൽ 11 വരെയും, ശനി വൈകിട്ട് 4.00 മുതൽ 7.30 വരെയുമാണ് മദ്രസകളും പ്രവൃത്തി സമയം. ബേസിക് തലം മുതൽ ഒമ്പതാം തരം വരെയുള്ള ക്‌ളാസുകളിലേക്ക് ഏതാനും വിദ്യാർഥികൾക്ക് കൂടി പ്രവേശനം നൽകുന്നു. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും 36513453, 34026136 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!