bahrainvartha-official-logo
Search
Close this search box.

ഒമ്പത്​ വർഷത്തിനുശേഷം ആനന്ദൻ നാട്ടി​ലേക്ക്​

WhatsApp Image 2022-09-07 at 8.39.13 AM

മ​നാ​മ: ഒ​മ്പ​തു​ വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​ന​ന്ദ​ൻ നാ​ട്ടി​ലെ​ത്തു​മ്പോ​ൾ അ​ത്​ ബ​ഹ്​​റൈ​ൻ കെ.​എം.​സി.​സി​യു​ടെ ഓ​ണ​സ​മ്മാ​നം കൂ​ടി​യാ​ണെ​ന്നു​ പ​റ​യാം. വീ​ട്ടു​കാ​രും നാ​ട്ടു​കാ​രു​മാ​യും അ​ക​ന്ന്​ ഒ​മ്പ​തു​ വ​ർ​ഷം ബ​ഹ്​​റൈ​നി​ൽ​ ത​ന്നെ ക​ഴി​ഞ്ഞ കോ​ഴി​ക്കോ​ട്​ വ​ട​ക​ര എ​ട​ച്ചേ​രി സ്വ​ദേ​ശി​യാ​യ ആ​ന​ന്ദ​ൻ (49) ബു​ധ​നാ​ഴ്ച രാ​വി​ലെ​യു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക്​ യാത്രയായി.

2001ലാ​ണ്​ ആ​ന​ന്ദ​ൻ ആ​ദ്യ​മാ​യി ബ​ഹ്​​റൈ​നി​ൽ എ​ത്തി​യ​ത്. പെ​യി​ന്‍റി​ങ്​ തൊ​ഴി​ലാ​ളി​യാ​യ ഇ​ദ്ദേ​ഹം അ​ച്ഛ​െ​ന്‍റ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന്​ ഒ​മ്പ​തു​ വ​ർ​ഷം മു​മ്പാ​ണ്​ ഒ​ടു​വി​ൽ നാ​ട്ടി​ലേ​ക്ക്​ പോ​യ​ത്. പി​ന്നീ​ട്, വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക്​ പോ​യി​ല്ല. കോ​വി​ഡ്​ കാ​ല​ത്ത്​ ജോ​ലി കു​റ​ഞ്ഞ​തോ​ടെ സാ​മ്പ​ത്തി​ക പ്ര​യാ​സ​വും നേ​രി​ട്ടു. വി​സ​യു​ടെ​യും പാ​സ്​​പോ​ർ​ട്ടി​െ​ന്‍റ​യും കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തും പ്ര​ശ്ന​മാ​യി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കെ.​എം.​സി.​സി ബ​ഹ്​​റൈ​ൻ നാ​ദാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി ജോ. ​ക​ൺ​വീ​ന​ർ​മാ​രാ​യ മു​ഹ​മ്മ​ദ്​ ചെ​റു​മോ​ത്തും മു​ജീ​ബ്​ റ​ഹ്​​മാ​നും ഇ​ദ്ദേ​ഹ​ത്തി​െ​ന്‍റ സ​ഹാ​യ​ത്തി​നെ​ത്തു​ന്ന​ത്. കെ.​എം.​സി.​സി സം​സ്ഥാ​ന, ജി​ല്ല ഭാ​ര​വാ​ഹി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ദ്ദേ​ഹ​ത്തി​നാ​വ​ശ്യ​മാ​യ യാ​ത്ര രേ​ഖ​ക​ളെ​ല്ലാം ശ​രി​യാ​ക്കി. വി​മാ​ന ടി​ക്ക​റ്റും മ​ണ്ഡ​ലം ക​മ്മി​റ്റി എ​ടു​ത്തു​ന​ൽ​കി.

നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചു​​പോ​കു​മ്പോ​ൾ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തി​ന്​ ആ​ന​ന്ദ​ൻ ഹൃ​ദ​യം നി​റ​ഞ്ഞ്​ ന​ന്ദി പ​റ​യു​ന്നു. കേ​ര​ളം ആ​ഘോ​ഷ​ത്തി​ല​മ​രു​ന്ന തി​രു​വോ​ണ​ത്ത​ലേ​ന്നു​​ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​െ​ന്‍റ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്​ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!