മനാമ: കർണാടക കൾചറൽ ഫൗണ്ടേഷൻ (കെ. സി. എഫ്) മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്ന ഗ്രാൻറ് മീലാദ് സമ്മേളനം ഈ മാസം 29 വ്യാഴം മനാമ പാക്കിസ്ഥാൻ ക്ലബിൽ വെച്ച് നടക്കുന്നു. രാത്രി 8 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. സമ്മേനത്തിൽ നാല് പതിറ്റാണ്ട് കാലം പ്രഭാഷണ രംഗത്ത് തിളങ്ങി നിൽക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും കുറ്റ്യാടി സിറാജുൽ ഹുദ ഇസ്ലാമിക് കോപ്ലക്സ് അമരക്കാനുമായ പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. ബഹ്റൈനിലെ അറബി പ്രമുഖരും ഐ.സി.എഫ്, ആർ. എസ്. സി, സ്ഥാപന പ്രസ്ഥാന നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും. മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി മൗലിദ് ജൽസകൾ, പ്രകീർത്തന സംഗമങ്ങൾ, പുസ്തക വിതരണം തുടങ്ങി വ്യത്യസ്ഥ പരിപാടികൾ ക്യാമ്പയിൽ കാലയളവിൽ നടക്കുന്നു. പരിപാടിയുടെ വിജയത്തിന് വേണ്ടി രൂപീകരിച്ച സ്വാഗത സംഘ കമ്മിറ്റി പ്രചാരണ പ്രവർത്തനങ്ങൾ നൂറു സാദാത്ത് സയ്യിദ് ബായാർ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.