bahrainvartha-official-logo
Search
Close this search box.

‘പാലം – The Bridge’; കേരള – ബഹ്റൈൻ സാംസ്ക്കാരികോത്സവം സംഘടിപ്പിക്കാനൊരുങ്ങി ബഹ്റൈൻ പ്രതിഭ

New Project - 2022-09-12T134434.440

മനാമ: ബഹ്റിൻ പ്രതിഭ സംഘടിപ്പിക്കുന്ന “പാലം – The Bridge” കേരള – ബഹ്റൈൻ സാംസ്ക്കാരികോത്സവത്തിന്റെ സംഘടക സമിതി നിലവിൽ വന്നു. ഇരുന്നുറ്റി ഒന്ന് അംഗ സമിതിയുടെ ചെയർമാൻ പി.ശ്രീജിത്, ജനറൽ കൺവീനർ സുബൈർ കണ്ണൂർ, ജോ.കൺവീനർ മിജോഷ് മൊറാഴ എന്നിവരായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

നവംബർ 3, 4 തിയ്യതികളിൽ കേരളീയ സമാജം അങ്കണത്തിലും വേദികളിലുമായിരിക്കും ഈ മെഗാ പരിപാടി നടത്തപ്പെടുക. പതിനായിരം കാണികളും ആയിരം കലാകാരൻമാരും അണി നിരക്കുന്ന പാലം The Bridge ബഹ്റൈനിലെ തദ്ദേശ വാസികളുടെയും പ്രവാസികളുടെയും കലാ സാംസ്ക്കാരിക വിനിമയമായിരിക്കുമെന്നും, ഇത് പൊതുമണ്ഡലത്തിൽ പ്രതിഭ സംഘാടകത്വത്തിന്റ മറ്റൊരു വിളംബരമായിരിക്കും എന്നും സ്വാഗത സംഘ സംഘാടക സമിതി ഉത്ഘാടനം ചെയ്ത് കൊണ്ട് പ്രതിഭ മുഖ്യ രക്ഷാധികാരി ഇൻ ചാർജ് ഷെറീഫ് കോഴിക്കോട് പറഞ്ഞു.

നാട്ടിലെ ഉത്സവ പെരുമകളും. തെയ്യവും, കോൽക്കളിയും, ദഫ് മുട്ടും, പടയണിയും, പൂരക്കളിയും, മാർഗ്ഗം കളിയും, മിഠായി തെരുവും ജൂത തെരുവും, ബേക്കൽ കോട്ടയും , സെക്രട്ടേറിയേറ്റും , ബഹ്റൈൻ സംസ്കാരിക പരിപാടികളും പുനരാവിഷ്ക്കരിക്കുന്നതായിരിക്കും പാലം The Bridge എന്ന സാംസ്കാരിക ഉത്സവമെന്ന് പരിപാടികൾ വിശദീകരിച്ച് കൊണ്ട് പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരിയും പറഞ്ഞു.

പരിപാടിയുടെ നടത്തിപ്പ് വിജയത്തിനായി വിവിധ സബ് കമ്മിറ്റികളും നിലവിൽ വന്നു.
പ്രസിഡണ്ട് ഇൻ ചാർജ് ഡോ: ശിവ കീർത്തി രവീന്ദ്രൻ അദ്ധ്യക്ഷയായിരുന്നു. രക്ഷാധികാരി സമിതി അംഗവും പാലം The Bridge ന്റെ മീഡിയ വിംഗ് കൺവീനർ എ.വി. അശോകൻ, രക്ഷാധികാരി സമിതി അംഗവും ഫിനാൻസ് കമ്മിറ്റി കൺവീനറുമായ മഹേഷ് യോഗിനാഥ് എന്നിവർ ആശംസകൾ നേർന്നു. പോറ്റമ്മയുടെയും പെറ്റമ്മയുടെയും മണ്ണിലെ കലാ സാംസ്ക്കാരിക വിനിമയത്തിന് നാട്ടിൽ നിന്നും പ്രസീത ചാലക്കുടി അടക്കമുള്ള കലാകാരൻമാരും മന്ത്രിമാരും എത്തിച്ചേരുന്നതായിരിക്കും. പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു കലയെയും സംസ്ക്കാരത്തെയും കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സ്വന്തം കലകളാൽ ചേർത്ത് വെച്ച് അടുത്തറിയുക എന്ന ബൃഹത്തായ സാംസ്ക്കാരിക ഉത്സവമായ പാലം – The Bridge ലേക്ക് മുഴുവൻ പ്രവാസികൾക്കും സൗജന്യമായ പ്രവേശനം ഉണ്ടായിരിക്കുന്നതാണെന്നും സംഘാടക സമിതി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!