മനാമ: പാലക്കാട് ആർട്സ് ആന്റ് കൾച്ചറൽ തിയേറ്റർ (പാക്ട്) ഓണാഘോഷം സെപ്റ്റംബർ 16 വെള്ളിയാഴ്ച നടക്കും. ഓണപ്പൂത്താലം എന്ന പേരിൽ ഈസ ടൗൺ ഇന്ത്യൻ സ്കൂൾ കാമ്പസിൽ രാവിലെ 9.30ന് ആരംഭിക്കുന്ന ആഘോഷത്തിൽ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരിക്കും. രമ്യ ഹരിദാസ് എം.പി, ബി.കെ.ജി ഹോൾഡിങ് ചെയർമാൻ കെ.ജി ബാബുരാജൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ സാംസ്കാരിക പരിപാടികളും ഓണസദ്യയുമുണ്ടാകും. ഓണസദ്യ കൂപ്പണുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി രമേശ്- 39814968, സതീഷ് – 66346934 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
