ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ ഹൈ-ടെക് പദ്ധതികൾക്കൊരുങ്ങി ബഹ്റൈൻ

sec

മനാമ: രാജ്യത്തെ ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നൂതന പദ്ധതികൾ ബഹ്‌റൈനിൽ ആരംഭിക്കുന്നു. രണ്ട് വർഷത്തിനുള്ളിൽ 30 പുതിയ സ്റ്റാർട്ടപ്പുകളാണ് ഈ പദ്ധതിയിലൂടെ സ്ഥാപിക്കുന്നത്. അഗ്രിപ്രേന്യൂർ 3.0 എന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം ബഹ്‌റൈനിലെ പുതിയ തലമുറയിലെ സംരഭകരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്മാർട്ട് ജലസേചനം, റോബോടുകൾ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിപ്പിക്കുക എന്നതാണ്.

അഞ്ചു ഘട്ടങ്ങളിലുള്ള പദ്ധതിയിൽ സംരംഭകരുടെ ഉൽപാദന ശേഷി വർദ്ധിപ്പിക്കുകയും അഗ്രി ഫുഡ് മൂല്യശൃംഖലയെ സുസ്ഥിരമായി കൈകാര്യം ചെയ്യാൻ അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം കാർബൺ ഫുട്പ്രിന്റ് കുറയ്ക്കുകയും, ഉയർന്ന മൂല്യമുള്ള തൊഴിലുകൾ സൃഷ്ടിക്കുകയും പ്രകൃതി വിഭവങ്ങൾ മെച്ചപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.

സിംഗപ്പൂർ, നെതർലാൻഡ്സ്, ബെൽജിയം എന്നിവിടങ്ങളിൽ നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ ഗൾഫ് ഹോട്ടൽ കൺവെൻഷൻ ആൻഡ് സ്പായിൽ നടന്ന മില്ലെനിയം ബയോടെക്നോളജി പാൻ അറബ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ (MBPAC) യിൽ ടുണീഷ്യയിൽ നിന്നുള്ള STECIA ഇന്റർനാഷണൽ ചർച്ച ചെയ്തതു. വിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കേതിക വിദ്യയിലേക്ക് കൃഷിയെ മാറ്റാൻ ബഹ്റൈനിൽ ഈ പദ്ധതി അനുയോജ്യമാണെന്ന് എംബിപിഎസി ചെയർമാൻ ഡോ.ദാഹ്മണി ഫത്തല്ലാ പറഞ്ഞു.

STECIA മാനേജിങ് ഡയറക്ടർ വലീദ് ഗദ്ദാസ് പറയുന്ന പ്രകാരം, ഈ പദ്ധതി ലക്ഷ്യമിടുന്നത് കർഷകരെ മാത്രമല്ല സംരംഭകരെയും യുവ ബിരുദധാരികളെയുമാണ്. പുതിയ സാങ്കേതിക വിദ്യകളും ബയോടെക്നോളജിയും കാർഷിക മേഖലയിലേക്ക് കൊണ്ടുവരുക, കൃഷിയുടെ മേഖലയിലെ വിപ്ലവത്തിന്റെ കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മൾക്ക് പുതിയ സാങ്കേതികവിദ്യകളായ എഐ, സ്മാർട്ട് ജലസേചനം, റോബോട്ടുകൾ തുടങ്ങിയവയെല്ലാം പരിചയപ്പെടാനും സാധിക്കും. ഈ പരിപാടിയിലൂടെ ജലവും ഭൂമിയും പോലുള്ള പ്രകൃതി വിഭവങ്ങളിൽ ഉണ്ടാകുന്ന ആഘാതം കുറയ്ക്കാനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കും. രണ്ടു വർഷത്തെ പരിശീലന പരിപാടിയാണ് ഈ പദ്ധതിയുടെ രണ്ടാമത്തെ പ്രത്യേകത. ഇതിലൂടെ സംരഭകർക്ക് പ്രയാസകരമായ ഘട്ടങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്ന് അതിജീവിക്കാൻ കഴിയുമെന്നും ഉറപ്പാണ്.

അറേബ്യൻ ഗൾഫ് യൂണിവേഴ്സിറ്റിയും ബഹ്റൈൻ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മൂന്നു ദിവസത്തെ കോൺഫെറൻസ് വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് അൽ നുഐമിയുടെ നേതൃത്വത്തിലാണ് നടന്നത്. “ജീവിതം, ശാസ്ത്രം, ബയോടെക്നോളജി എങ്ങനെയാണ് മൂന്നാമത് മില്ലേനിയം രൂപീകരിക്കാൻ പോകുന്നത്?” എന്നതായിരുന്നു പരിപാടിയുടെ തീം. ബയോടെക്നോളജി മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് നിരവധി പ്രസന്റേഷനുകൾ സംഘടിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!