മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ സപ്തംബർ 5 ന് ഇസ ടൗൺ കാമ്പസിൽ അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി അധ്യാപകരെ ആദരിക്കുന്നതിനുള്ള നിരവധി പരിപാടികൾ സംഘടിപ്പിച്ചു. സ്‌കൂൾ മിഡിൽ വിഭാഗം വിദ്യാർത്ഥികളുടെ പരിപാടികളുടെ ഭാഗമായി ആശംസാ കാർഡുകൾ ഉണ്ടാക്കി. അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ പ്രസംഗിച്ചു.
സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി എന്നിവർ ആശംസകൾ അർപ്പിച്ചു. ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സർവേപള്ളി രാധാകൃഷ്ണന്റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്.