മനാമ: “സ്ത്രീ സുരക്ഷയും കോടതി വിധിയും” എന്ന വിഷയത്തിൽ സർഗ്ഗവേദി ലേഡീസ് വിംഗ് കേന്ദ്ര കൺവീനർ ഉമ്മു അമ്മാർ മുഖ്യ പ്രഭാഷണം നടത്തി. ഭരണഘടനാപരമായ മൗലികാവകാശങ്ങൾ ലംഘിക്കപെടുമ്പോഴാണ് ജനങ്ങൾ കോടതിയെ സമീപിക്കുന്നത്. കോടതികളിൽ നിന്നും നീതിയാണ് നമ്മൾ പ്രതീക്ഷിക്കുന്നത്, നിർഭാഗ്യവശാൽ ചിലപ്പോൾ അതുണ്ടാവുന്നില്ല എന്ന ആശങ്ക അവർ സദസ്സുമായി പങ്കുവെച്ചു.
തുടർന്ന് നടന്ന വിവിധ പരിപാടികളിൽ അസ്ര അബുള്ള കവിതയും, റഷീദ ബദർ, നൂറ ഷൌക്കത്തലി, സാക്കിയ ഷമീർ എന്നിവർ ഗാനവും ആലപിച്ചു. റസീന അവതരിപ്പിച്ച കഥയും,ഷബീഹ ഫൈസലിന്റെ നിമിഷ പ്രസംഗവും,ഫസീല ഹാരിസിന്റെ ക്വിസും, സജിത സലിം നടത്തിയ ഗെയിമും സദസ്സിന് ആവേശം പകർന്നു.
ഷമീന ലത്തീഫിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ഏരിയ ആക്ടിങ് പ്രസിഡന്റ് സാജിത സലിം അധ്യക്ഷയായിരുന്നു. ഏരിയ സെക്രട്ടറി ഫസീല ഹാരിസ് സ്വാഗതവും ഏരിയ സർഗ്ഗവേദി കൺവീനർ ബുഷ്‌റ ഹമീദ് നന്ദിയും പറഞ്ഞു.