ബഹ്‌റൈനില്‍ ആദ്യ കുരങ്ങുവസൂരി കേസ് സ്ഥിരീകരിച്ചു

മനാമ: ബഹ്‌റൈനില്‍ ആദ്യമായി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും എത്തിയ പ്രവാസിയായ 29കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണളെ തുടര്‍ന്ന് ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗിയുമായി സമ്പര്‍ക്കത്തിലുള്ള വരെ കണ്ടെത്തി രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളും ചെയ്തു വരികയാണ്.