bahrainvartha-official-logo
Search
Close this search box.

പ്രവാസി നൈറ്റ് ബ്രോഷർ പ്രകാശനം ചെയ്തു

Pravasi Night Brochur Launching

മനാമ: പ്രവാസി വെൽഫെയർ സെപ്തംബർ 30 ന് മനാമ അൽ രജാ സ്കൂളിൽ സംഘടിപ്പിക്കുന്ന പ്രവാസി നൈറ്റ് കലാസന്ധ്യയുടെ ബ്രോഷർ മാസ്റ്റർ പോയിൻ്റ് ജനറൽ മാനേജർ ഇസ്മായീലിന് നൽകി ജാഫർ മുണ്ടാളി പ്രകാശനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. കലയുടെ വൈവിധ്യമാർന്ന വർണ്ണങ്ങളിൽ ചാലിച്ച ഒരു സർഗനിശയാണ് പ്രവാസി നൈറ്റിൽ ഒരുക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി, പ്രവാസി നൈറ്റ് പ്രോഗ്രാം ചെയർമാൻ മജീദ് തണൽ, അസ്ലം വേളം മുഹമ്മദലി മലപ്പുറം അൻസാർ തയ്യിൽ, ആഷിക് എരുമേലി എന്നിവരും സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!