ബഹ്റൈനിൽ എത്തിയ രമ്യ ഹരിദാസ് എം പി ക്ക് സ്വീകരണം നൽകി കെഎംസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റി

മനാമ: ഹ്രസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ ആലത്തൂർ എം പി രമ്യ ഹരിദാസിന് കെഎംസിസി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. കെഎംസിസി ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം ഉപഹാരം സമർപ്പിച്ചു. പെരിന്തൽമണ്ണ എം എൽ എ നജീബ് കാന്തപുരവും ജില്ലാ കെഎംസിസി ഭാരവാഹികളും സന്നിഹിതരായിരുന്നു.