മനാമ: സനാബിസിലെ ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ പ്രാദേശിക-അന്തർദേശീയ കലാകാരന്മാർ അവതരിപ്പിക്കുന്ന മൂന്നു ദിവസത്തെ ആര്ട്ട് എക്സ്പോ ആരംഭിച്ചു.
‘ഓൺ ദ വോൾ’ എന്ന പേരിൽ നടക്കുന്ന പരിപാടി നിർമാണം, ഇന്റീരിയർ, വസ്തുകൾ എന്നിവയുമായി ബന്ധപ്പെട്ട മൂന്നു പ്രമുഖ പ്രദർശനങ്ങളുടെ ഭാഗമായാണ് നടക്കുന്നത്. ഹിലാൽ കോൺഫറൻസ് ആൻഡ് എക്സിബിഷനസ് ആണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രീക്ക് കലാകാരനായ വാസിലിയോസ് ഗൗമോസ് നടത്തിയ ലൈവ് പെയിന്റിംഗ് പരിപാടിയിൽ ബഹറിൻ കലാകാരനായ അബ്ബാസ് അൽ മോസാവി ഒരു ക്യാൻവാസ് പെയിൻറിംഗ് അവതരിപ്പിച്ചു.
ഇന്നലെ നടന്ന പരിപാടിയിൽ കാലിഗ്രാഫി, ഫോട്ടോഗ്രാഫി വർക്ക് ഷോപ്പുകൾ ഉണ്ടായിരുന്നു. ആര്ട്ട് എക്സ്പോ ഇന്നും നാളെയും 3 മണി മുതൽ 7 വരെ തുടരും, ഒപ്പം ശില്പശാലകൾ, കാലിഗ്രാഫി തത്സമയ ഷോകൾ, കാർട്ടൂണുകൾ എന്നിവയും ഉണ്ടായിരിക്കും