മനാമ: ഇന്ത്യൻ സ്വാതന്ത്രത്തിന്റ എഴുപത്തി അഞ്ചാമത് വാർഷികത്തോട് അനുബന്ധിച്ചു ഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിച്ചു വന്ന ക്യാമ്പയിന് സമാപനം കുറിച്ച് കൊണ്ട് ഉള്ള സാംസ്‌കാരിക സമ്മേളനവും അവാർഡ് ദാന ചടങ്ങും മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക് സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ളവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ബഹറൈനിലെ സാമൂഹിക പ്രവർത്തകരായ അസ്കർ പൂഴിത്തല (കേരള), രാജഗിരി യൂസഫ് (തമിഴ് നാട്), ഖലീഗുർ റഹ്മാൻ (ഡൽഹി), എന്നിവർ ആശംസകൾ അറീയിച്ചു ചടങ്ങിൽ സംസാരിച്ചു.
സാമൂഹിക പ്രവർത്തകനായ റഷീദ് മാഹി എന്നിവരും പങ്കെടുത്തു.
സമൂഹത്തിലെ വിവിധ മേഖലകളിൽ തങ്ങളുടേതായ വെക്തി മുദ്ര പതിപ്പിച്ചവർക്ക് ഇന്ത്യൻ സോഷ്യൽ ഫോറം നൽകുന്ന അവാർഡിന് ഈ വർഷം അർഹരായവർക്ക് ഉള്ള അവാർഡ് ദാനവും നടന്നു.
വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഉള്ള ബെസ്റ്റ് എഡ്യൂക്കേഷനിസ്റ്റ് അവാർഡിന് ഡോക്ടർ മുസ്‌തഫ റസാ റബ്ബാനിയും (ബീഹാർ) സാമൂഹിക രംഗത്തെ മികച്ച പ്രവർത്തകനുള്ള ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡിന് ജവാദ് പാഷ (കർണ്ണാടക) മാനുഷിക കാരുണ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിന് ഉള്ള ബെസ്റ്റ് ഹുമാനിറ്റേറിയൻ അവാർഡിന് സാബു ചിറമ്മേലും, ഫൈസൽ പറ്റാണ്ടിയിലും (കേരള )
മികച്ച എഴുത്തുകാരൻ ഉള്ള ബെസ്റ്റ് റൈറ്റർ അവർഡിന് അബ്ദുൽ ഖയ്യും (തമിഴ് നാട് ) മികച്ച സംരംഭകൻ ഉള്ള ബെസ്റ്റ് എന്റെർപ്രെണർ അവാർഡിന് റിയാസ് ബി. കെ (കർണാടക) അർഹരായി.
ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് സൈഫ് അഴിക്കോട്, ജനറൽ സെക്രട്ടറി കെ.വി മുഹമ്മദലി, ഇന്ത്യൻ സോഷ്യൽ ഫോറം കർണ്ണാടക സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ഇർഫാൻ, സെക്രട്ടറി നസീം, ഇന്ത്യൻ സോഷ്യൽ ഫോറം തമിഴ് നാട് സ്റ്റേറ്റ് പ്രസിഡന്റ് മുഹമ്മദ് നവാസ്, സെക്രട്ടറി അത്താഉള്ള, ഉർദു ഘടകം പ്രസിഡന്റ് അലി അക്തർ , സെൻട്രൽ കമ്മറ്റി സെക്രട്ടറി അബൂബക്കർ സിദ്ധീഖ്, മെമ്പർ റഷീദ് സയ്യദ്, യൂസഫ് അലി, സയ്യിദ് സിദ്ധീഖ് എന്നിവരും പങ്കെടുത്തു.
മുഹമ്മദ് റനീഷ് , ഹാഷിഫ്, മെഹറൂഫ്, അഹ്മദ് ഷാൻ, മുസ്തഫ ടോപ്പ് മാൻ, എന്നിവർ പരിപാടി നിയന്ത്രിച്ചു.