മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) ഓണാഘോഷങ്ങളുടെ ഭാഗമായി ഓണസദ്യ സംഘടിപ്പിച്ചു. സൂര്യ കൃഷ്ണമൂർത്തി വിശിഷ്ടാതിഥി ആയിരുന്നു.
ജനറൽ കൺവീനർ ഷിജു ജോണിന്റെയും കൺവീനർ ബാബു വർഗീസിന്റെയും നേതൃത്വത്തിലുള്ള സംഘാടകസമിതി ഓണസദ്യക്ക് നേതൃത്വം നൽകി. കെ.സി.എ അങ്കണത്തിൽ നടന്ന ഓണസദ്യയിൽ അംഗങ്ങളോടൊപ്പം വിവിധ സംഘടനാപ്രതിനിധികളും മാധ്യമപ്രവർത്തകരും സാമൂഹിക പ്രവർത്തകരും സംബന്ധിച്ചു.