വേൾഡ് ഫുഡ് ട്രെൻഡ്‌സ്; ആരോഗ്യമുള്ള ജീവിതത്തിനായി പുതിയ ഭക്ഷണരീതികൾ പരിചയപ്പെടുത്തി ലുലു ഹൈപ്പർമാർക്കറ്റ്

മനാമ: ആഗോളതലത്തിൽ പുതിയ ഭക്ഷണ സവിശേഷതകൾ പരിചയപ്പെടുത്തുന്നതിന് ലുലു ഹൈപ്പർമാർക്കറ്റിൽ ഭക്ഷ്യമേള ആരംഭിച്ചു. ദാനാ മാളിൽ നടന്ന ചടങ്ങിൽ കാപിറ്റൽ ഗവർണർ ശൈഖ് റാഷിദ് ബിൻ അബ്ദുൽ റഹ്മാൻ ആൽ ഖലീഫ, ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ഡയറക്ടർ ജുസെർ രൂപവാല എന്നിവർ ചേർന്ന് മേള ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ഭക്ഷണം ബഹ്റൈനിലെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.

പഞ്ചസാര, ലാക്ടോസ്, ഗ്ലൂട്ടൻ എന്നിവയില്ലാത്ത ആരോഗ്യകരമായ ഭക്ഷണങ്ങളും ജൈവരീതിയിൽ തയാറാക്കിയ ഭക്ഷണങ്ങളും ലഭ്യമാകുമെന്നാണ് മേളയുടെ സവിശേഷത.