മനാമ: എസ്.എൻ.സി.എസ്. ബഹ്‌റൈൻ 95-മത് ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനം (ദിവ്യ -പരിനിർവ്വാണം) ഭക്തിനിർഭരമായി ആചരിച്ചു. 21-09-2022 (1198 -02-05) ബുധനാഴ്ച രാവിലെ 5:30 മുതൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടന്നു. ഗുരു-ഭാഗവത പാരായണവും, ഗുരു കൃതികളുടെ പാരായണവും നടന്ന ചടങ്ങിൽ നിരവധി ഗുരു ഭക്തർ പങ്കെടുത്തു, വൈകിട്ട് നടന്ന പ്രാർത്ഥനയിലും തുടർന്നുള്ള അന്നദാനത്തിലും ബഹറിന്റെ പലഭാഗങ്ങളിൽ നിന്നുമായി എത്തിച്ചേർന്ന അനേകം ഗുരു ഭക്തരുടെ സാന്നിധ്യം കൊണ്ട് ഈ വർഷത്തെ ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണ ചടങ്ങുകൾ സമംഗളം പര്യയവസാനിച്ചു.