എസ്.എൻ.സി.എസ് ൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി

മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം എൻ ഇ സി റെമിറ്റ് മാർക്കറ്റിംഗ് മാനേജർ പ്രജിൽ പ്രസന്നൻ നിർവഹിച്ചു. എൻ ഇ സി റെമിറ്റ് സെയിൽസ് മാനേജർ രൂപേഷ് മുഖ്യ അതിഥിയായിരുന്നു.

എസ്.എൻ.സി. എസ്. ജനറൽ സെക്രട്ടറി വി. ആർ. സജീവൻ സ്വാഗതം പറഞ്ഞു. ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നവരാത്രി ആഘോഷ കമ്മിറ്റി കോഡിനേറ്റർ ജയേഷ് ആശംസകൾ അറിയിച്ചു. കുമാരി ജുന ജയചന്ദ്രൻ മുഖ്യ അവതാരകയായി. നവരാത്രി കൺവീനർ അജേഷ് കണ്ണൻ നന്ദി അറിയിച്ചു.

9 ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി ആഘോഷങ്ങളിൽ ദിവസവും പ്രത്യേക പ്രാർത്ഥനയും പൂജയും, വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്നും, വിദ്യാരംഭനാളിൽ പ്രശസ്ത കവിയും മുൻ ചീഫ് സെക്രട്ടറിയും പ്രഥമ മലയാള സർവകലാശാലയുടെ വൈസ് ചാൻസിലറുമായിരുന്ന ജയകുമാർ ഐ.എ.എസ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.