മനാമ: ബഹ്‌റൈൻ – കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കെ .ഇ ഈശോ (ജോയ്) ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും, കരിമ്പനത്തറ ഏബ്രഹാം കോറപ്പിസ്ക്കോപ്പ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയും, M C കുരുവിള മണ്ണൂർ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും, ബെസ്റ്റ് ബേക്കേഴ്സ് പുതുപ്പള്ളി സ്പോൺസർ ചെയ്യുന്ന ട്രോഫിക്ക് വേണ്ടിയും, OICC നാഷണൽ കമ്മറ്റി ബഹ്‌റൈൻ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയും, മാത്യു വർക്കി അക്കരക്കുന്നേൽ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയുമുള്ള രണ്ടാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം ബഹ്‌റൈൻ സിഞ്ച് മൈതാനിയിൽ 2022 സെപ്റ്റംബർ 30ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മണർകാട്, വാകത്താനം, പാമ്പാടി, വണ്ടന്മേട്, ചമ്പക്കര എന്നീ അഞ്ച് ടീമുകളാണ് ഫെഡറേഷൻ കപ്പിൽ മാറ്റുരയ്ക്കുന്നത്. ഫെഡറേഷൻ കപ്പ് വിജയികൾക്കും രണ്ടാം സ്ഥാനക്കാർക്കും നൽകുന്ന സമ്മാനങ്ങൾക്കു പുറമെ മികച്ച കളിക്കാരൻ, മികച്ച പന്ത് പിടുത്തക്കാരൻ, മികച്ച കാലടിക്കാരൻ, മികച്ച പൊക്കിവെട്ടുകാരൻ, മികച്ച കൈവെട്ടുകാരൻ, ഏറ്റവും കൂടുതൽ എണ്ണം വെട്ടിയെടുക്കുന്ന കളിക്കാരൻ, നവാഗത പ്രതിഭ എന്നീ വിഭാഗങ്ങളിലും സമ്മാനം നൽകും.