മനാമ: ബഹ്റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ അഴീക്കോടൻ രാഘവൻ, ചടയൻ ഗോവിന്ദൻ അനുസ്മരണം സംഘടിപ്പിച്ചു. ഇരുണ്ട കാലത്തെ തുരത്തിയോടിക്കാൻ അഴീക്കോടൻ രാഘവന്റെയും ചടയൻ ഗോവിന്ദന്റെയും പോരാട്ടങ്ങളുടെ ഓർമകൾ തീപന്തമായി ജ്വലിക്കുമെന്ന് പ്രതിഭയിൽ ഒത്തുചേർന്നവർ ദൃഢനിശ്ചയം ചെയ്തു. വർഗീയ വാദികളെയും നവ ഉദാരണവത്കരണക്കാരെയും അധികാരത്തിൽനിന്ന് പുറത്താക്കാൻ മതേതര, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ജനതക്ക് മാത്രമേ കഴിയുകയുള്ളൂ എന്ന് അനുസ്മരണ പ്രഭാഷകർ ചൂണ്ടിക്കാട്ടി.പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ അധ്യക്ഷത വഹിച്ചു. ചടയൻ ഗോവിന്ദൻ അനുസ്മരണം പ്രതിഭ കേന്ദ്ര കമ്മിറ്റി ജോ. സെക്രട്ടറി ഷംജിത് കോട്ടപ്പള്ളി, അഴീക്കോടൻ രാഘവൻ അനുസ്മരണം പ്രതിഭ കേന്ദ്ര കമ്മിറ്റി മെംബർ കെ.എം. സതീഷ്, രാഷ്ട്രീയ വിശദീകരണം രക്ഷാധികാരി സമിതി അംഗം ഷെറീഫ് കോഴിക്കോട് എന്നിവർ നിർവഹിച്ചു. ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞു.