bahrainvartha-official-logo
Search
Close this search box.

കെ.സി.എഫ് ഗ്രാൻഡ് മീലാദ് കോൺഫറൻസ് ഇന്ന്; സയ്യിദ് അ​ലി ബാ​ഫ​ഖി ത​ങ്ങ​ളും പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി​യും മു​ഖ്യാ​തി​ഥി​ക​ൾ

WhatsApp Image 2022-09-29 at 12.45.21 PM

മ​നാ​മ: ക​ർ​ണാ​ട​ക ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (കെ.​സി.​എ​ഫ്) ‘മു​ത്ത് ന​ബി മാ​ന​വി​ക​ത​യു​ടെ മ​ഹാ​നാ​യ​ക​ൻ’ പ്ര​മേ​യ​ത്തി​ൽ മീ​ലാ​ദ് കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ഗ്രാ​ൻ​ഡ് മീ​ലാ​ദ് സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച മ​നാ​മ പാ​കി​സ്താ​ൻ ക്ല​ബി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​ത്രി എ​ട്ടി​ന് സ്വ​ലാ​ത്ത്, മൗ​ലി​ദ് മ​ജ്‍ലി​സോ​ടെ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ വൈ​സ് പ്ര​സി​ഡ​ന്റ് അ​ലി ബാ​ഫ​ഖി ത​ങ്ങ​ൾ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കും.

സ​മ്മേ​ള​ന​ത്തി​ൽ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ സെ​ക്ര​ട്ട​റി​യും കു​റ്റ്യാ​ടി സി​റാ​ജു​ൽ ഹു​ദ ഇ​സ്‍ലാ​മി​ക് കോം​പ്ല​ക്സ് അ​മ​ര​ക്കാ​ര​നും പ്ര​മു​ഖ പ​ണ്ഡി​ത​നു​മാ​യ പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ബ​ഹ്റൈ​നി​ലെ അ​റ​ബി പ്ര​മു​ഖ​രും സാം​സ്കാ​രി​ക നേ​താ​ക്ക​ളും ഐ.​സി.​എ​ഫ്, ആ​ർ.​എ​സ്.​സി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. മീ​ലാ​ദ് കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി മൗ​ലി​ദ് ജ​ൽ​സ​ക​ൾ, പ്ര​കീ​ർ​ത്ത​ന സം​ഗ​മ​ങ്ങ​ൾ, പു​സ്ത​ക​വി​ത​ര​ണം തു​ട​ങ്ങി വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.

10 വ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ സം​ഘ​ട​ന​ക്കാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ക​രി​യ​ർ ഗൈ​ഡ​ൻ​സ്, സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ൾ, ആ​ത്മീ​യ വേ​ദി​ക​ൾ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കെ.​സി.​എ​ഫി​ന്റെ കീ​ഴി​ൽ ന​ട​ന്നു​വ​രു​ന്നു. കോ​വി​ഡ് സ​മ​യ​ത്ത് ബ​ഹ്റൈ​നി​ലും നാ​ട്ടി​ലു​മാ​യി ഭ​ക്ഷ​ണ​ക്കി​റ്റും മ​റ്റു സ​ഹാ​യ​ങ്ങ​ളും ചെ​യ്തി​രു​ന്നു.

നോ​ർ​ത്ത് ക​ർ​ണാ​ട​ക കേ​ന്ദ്രീ​ക​രി​ച്ച് അ​ൽ ഇ​ഹ്സാ​ൻ എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ അ​വി​ടെ​യു​ള്ള സ​മൂ​ഹ​ത്തി​ന്റെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കെ.​സി.​എ​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫി​നാ​ൻ​ഷ്യ​ൽ ക​ൺ​​ട്രോ​ള​ർ അ​ലി മു​സ്‍ലി​യാ​ർ, പ്ര​ഫ​ഷ​ന​ൽ ഡെ​വ​ല​പ്മെ​ന്റ് ഡി​വി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ ബ​ഷീ​ർ കാ​ർ​ളെ, കെ.​സി.​എ​സ് ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്റ് ജ​മാ​ൽ വി​ട്ട​ൽ, സെ​ക്ര​ട്ട​റി ഹാ​രി​സ് സാ​മ്പി​യ, ട്ര​ഷ​റ​ർ സൂ​ഫി ഹാ​ജി, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ന​സീ​ർ ദേ​ർ​ള​ക്ക​ട്ടെ, ക​ൺ​വീ​ന​ർ ഇ​ർ​ഫാ​ൻ മേ​ൽ​ക്കാ​ർ, ഫി​നാ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ​ബ്രാ​ഹീം സ​അ​ദി, സ്വാ​ഗ​ത​സം​ഘം വൈ​സ് ചെ​യ​ർ​മാ​ൻ ഹ​നീ​ഫ് മു​സ്‍ലി​യാ​ർ, മീ​ഡി​യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശി​ഹാ​ബ് പ​ര​പ്പ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!