മനാമ: കോട്ടയം നേറ്റിവ് ബാൾ അസോസിയേഷൻ ബഹ്റൈൻ സംഘടിപ്പിക്കുന്ന കോട്ടയത്തിന്റെ തനത് കായിക വിനോദമായ നാടൻ പന്തുകളി ടൂർണമെന്റ് കേരള സഹകരണ മന്ത്രി വി.എൻ. വാസവൻ കേരളീയ സമാജത്തിൽ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കോട്ടയം നേറ്റിവ് ബാൾ അസോസിയേഷൻ ചെയർമാൻ രഞ്ജിത്ത് കുരുവിള, പ്രസിഡന്റ് ഷോൺ പുന്നൂസ്, സെക്രട്ടറി മോബി കുര്യാക്കോസ്, ജോയന്റ് സെക്രട്ടറി ബിജോയ് കുര്യാക്കോസ്, വൈസ് പ്രസിഡന്റ് നിബു തോമസ് എന്നിവർ സംബന്ധിച്ചു.
ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനവും മന്ത്രി നിർവഹിച്ചു. ഒക്ടോബർ ഏഴിന് കാനു ഗാർഡന് സമീപമുള്ള മൈതാനത്തിലാണ് ഒരുമാസം നീളുന്ന കായിക മാമാങ്കത്തിന് തുടക്കം കുറിക്കുന്നത്.