തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ഓണാഘോഷം സംഘടിപ്പിച്ചു

മനാമ: തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ബഹ്‌റൈൻ – സൗദിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മാർവിഡാ ടവേഴ്സ് ജുഫൈറിൽ വച്ച് ഓണാഘോഷം സംഘടിപ്പിച്ചു. അത്ത പൂക്കളം ഒരുക്കിയതിനോടൊപ്പം കുട്ടികളുടെ കലാപരിപാടികളും ഓണകളികളും അരങ്ങേറി. തുടർന്ന് ആർപ്പുവിളികളോടെ മാവേലിയെ എതിരേറ്റു.

അസോസിയേഷന്റെ പ്രവർത്തനങ്ങങ്ങളുടെ ഈ വർഷത്തെ അവലോകനവും പ്രവർത്തനമികവും ചർച്ച ചെയ്തു. കഴിഞ്ഞ വർഷ കാലയളവിൽ വിദ്യാഭ്യാസ സഹായം, വിവാഹ സഹായം, വൈദ്യസഹായം, സ്കൂളുകളുടെ നവീകരണം, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, കുടിവെളള പദ്ധതികൾ തുടങ്ങിയ സാമൂഹിക നന്മക്കുതകുന്ന പദ്ധതികൾക്ക് തുടക്കം കുറിക്കുവാൻ കഴിഞ്ഞതായി യോഗം വിലയിരുത്തി.

മഹാമാരിക്കാലത്ത് അരോഗ്യ രംഗത്ത് പ്രവർത്തിച്ച അസോസിയേഷനിലെ ആരോഗ്യ പ്രവർത്തകരെ ആദരിക്കുകയും അവരുടെ സേവനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു. കലാപരിപാടികളിലും ഓണക്കളികളിലും പങ്കെടുത്തവർക്ക് ഓണസമ്മാനങ്ങൾ വിതരണം ചെയ്തു. പത്തനംതിട്ട അസോസിയേഷനെ പ്രതിനിധികരിച്ച് ജയേഷ് കുറുപ്പ്, സക്കറിയാ വർഗീസ് തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു. തുടർന്ന് വിപുലമായ ഓണസദ്യയും അതോടൊപ്പം ഗാനമേളയും അരങ്ങേറി. ഓണാഘോഷ പരിപാടികൾക്ക് വർഗീസ് മോടിയിൽ, മോൻസി തുമ്പമൺ, കണ്ണൻ, ജോജി കിഴക്കുഭാഗത്ത് തുടങിയവർ നേത്യത്വം നല്കി.