മനാമ: ബഹ്‌റൈൻ കോട്ടയം പ്രവാസി ഫോറം സംഘടിപ്പിച്ച ഓണാഘോഷവും കുടുംബസംഗമവും കേരള സഹകരണമന്ത്രി വി.എൻ. വാസവൻ ഉദ്‌ഘാടനം ചെയ്തു. പ്രവാസലോകത്തെ തിരക്കുകളിൽ ജീവിക്കുമ്പോഴും ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന കോട്ടയം പ്രവാസി ഫോറത്തിന്റെ പ്രവർത്തനനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. സെഗയ്യ കെ.സി.എ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് ബോബി പാറയിൽ അധ്യക്ഷത വഹിച്ചു. കെ.പി.എഫ് അംഗവും ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യവുമായ അമ്പളിക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി.
തൃശൂർ കഫേയുടെ നേതൃത്വത്തിൽ ഒരുക്കിയ ഓണസദ്യയിൽ 700ഓളം പേർ പങ്കെടുത്തു. ബഹ്‌റൈനിലെ പ്രശസ്‌തരായ കലാകാരന്മാർ അവതരിപ്പിച്ച പഞ്ചാരിമേളം, ഭരതനാട്യം, നാടോടി നൃത്തം, സഹൃദയ കലാസംഘം അവതരിപ്പിച്ച നാടൻ പാട്ടുകൾ, കവിത പാരായണം, മിന്നൽ ബീറ്റ്സ് അവതരിപ്പിച്ച ഗാനമേള തുടങ്ങി ഒട്ടേറെ പരിപാടികളും അരങ്ങേറി. ഐ.സി.ആർ.എഫ് ചെയർമാൻ ബാബു രാമചന്ദ്രൻ, കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി, ബഹ്റൈൻ പ്രതിഭ പ്രസിഡൻറ് ജോയ് വെട്ടിയാടൻ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒ.ഐ.സി.സി പ്രസിഡന്റ് ബിനു കുന്നന്താനം, കെ.എം.സി.സി വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം, ആക്ടിങ് ജനറൽ സെക്രട്ടറി ഒ.കെ. കാസിം, റസാക്ക് മൂഴിക്കൽ, ബി.എം.സി ഡയറക്ടർ ഫ്രാൻസിസ് കൈതാരം, എൻ.എസ്.എസ് പ്രസിഡന്റ് പ്രവീൺ നായർ, കെ.പി.എഫ് സ്ഥാപക ജനറൽ സെക്രട്ടറി സിജു പുന്നവേലി തുടങ്ങിയവർ സംസാരിച്ചു. കോട്ടയം പ്രവാസി ഫോറം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് കറുകച്ചാൽ, ഷിനോയ് പുളിക്കൽ, റെജി കുരുവിള, സോജി മാത്യു, സിബി ചമ്പന്നൂർ, അജയ് ഫിലിപ്പ്, പ്രിൻസ് ജോസ്, സോണി തോമസ്, ജോയൽ ജോൺ, സാജിദ് വേട്ടമല തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. കലാപരിപാടികൾക്ക് സജി എരുമേലി നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷിബു എബ്രഹാം സ്വാഗതവും വൈസ് പ്രസിഡന്റ് സജീവ് ചാക്കോ നന്ദിയും പറഞ്ഞു.