bahrainvartha-official-logo
Search
Close this search box.

‘ദീവാലി ഗോൾഡൻ ഡിലൈറ്റ്’ ക്യാമ്പെയിനുമായി ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ; 10 ഭാഗ്യശാലികൾക്ക് 8gm സ്വർണ്ണ നാണയം വീതം സമ്മാനം

exchange

മനാമ: ബഹ്‌റൈനിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ലുലു എക്സ്ചേഞ്ച് ‘ദീവാലി ഗോൾഡൻ ഡിലൈറ്റ്’ ക്യാമ്പയ്‌ൻ സംഘടിപ്പിക്കുന്നു. ഒക്ടോബർ 1 മുതൽ 31 വരെയുള്ള ക്യാമ്പെയിനിൽ 10 ഭാഗ്യശാലികൾക്ക് 8 ഗ്രാം സ്വർണ്ണ നാണയം വീതമാണ് സമ്മാനമായി നൽകുന്നത്.

ദീവാലി അനുബന്ധിച്ച് നടത്തുന്ന ഈ ഓഫറിൽ ക്വാളിഫൈ ചെയ്യപെടുന്നതിനായി പ്രൊമോഷൻ കാലയളവിൽ ഒന്നിലധികം ട്രാൻസാക്ഷനുകൾ ഇന്ത്യയിലേക്ക് നടത്തണം. നവംബർ 6 ന് നടക്കുന്ന ലക്കി ഡ്രോയിലൂടെ 10 വിജയികളെ, തിരഞ്ഞെടുക്കും.

ഈ ഓഫറിൽ, ബ്രാഞ്ച് ട്രാൻസാക്ഷനും ലുലു മണി ആപ്പിലൂടെയുള്ള ട്രാൻസാക്ഷനും ഒരുപോലെ പരിഗണിക്കുന്നതാണ്. സമ്മാനം 2023 മാർച്ച് 31 ന് മുൻപ് കൈപ്പറ്റേണ്ടതാണ്.

ഉപഭോക്താക്കളുടെ സന്തോഷം ലക്ഷ്യമിട്ടുകൊണ്ട് ഒരുക്കുന്ന ഇതുപോലുള്ള പദ്ധതികളും ക്യാമ്പയിനുകളും അവരുടെ ആഘോഷങ്ങൾക്ക് കൂടുതൽ തിളക്കം നൽകുവാനുള്ള സുവർണാവസരമാണ് സമ്മാനിക്കുന്നതെന്നും ഏവരുടെയും മികച്ച പങ്കാളിത്തം ഞങ്ങൾ പ്രതീക്ഷിക്കുന്നതായും ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടാസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!