ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ സ്നേഹസംഗമം വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള(ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ ഇന്ത്യൻ ക്ലബ്ബ്മായി സഹകരിച്ചു നടത്തുന്ന സ്നേഹസംഗമം 2022, ഒക്ടോബർ 7 വെള്ളിയാഴ്ച വൈകീട്ട് 6:30 മുതൽ ഇന്ത്യൻ ക്ലബ്ബിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാട്ടിൽ നിന്നും പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ഫാദർ ജിനു പള്ളിപ്പാട്ട്, യുഎഇ യിൽ നിന്ന് സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവുമായ അഷ്‌റഫ് താമരശ്ശേരി, ബഹ്‌റൈനിലെ അനാദരുടെ പിതാവ് എന്നറിയപ്പെടുന്ന ബാബ ഖലീൽ, പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവ് കെ. ജി. ബാബുരാജ് തുടങ്ങിയ വ്യക്തിത്വങ്ങൾ പങ്കെടുക്കും. കൂടാതെ വിവിധ കലാപരിപാടികളും ബഹ്‌റൈൻ മ്യൂസിക്ക് സിറ്റി അവതരിപ്പിക്കുന്ന ഗാനമേളയും പങ്കെടുക്കുന്ന എല്ലാവർക്കും ഭക്ഷണവും ഉണ്ടാകും. പ്രവേശനം സൗജന്യമാണ്. ഏവരെയും ക്ഷണിക്കുന്നതായി ബിഡികെ ബഹ്‌റൈൻ എക്സിക്യൂട്ടീവ്‌ കമ്മിറ്റി അറിയിച്ചു.

സ്നേഹസംഗമത്തിൽ പങ്കെടുക്കുവാനായി എത്തിയ ഫാദർ ജിനു പള്ളിപ്പാട്ടിന് ബഹ്‌റൈൻ എയർപോർട്ടിൽ നൽകിയ സ്വീകരണം

ഡോ: പി. വി. ചെറിയാനെ ആദരിക്കും

ബിഡികെ ബഹ്‌റൈൻ സ്നേഹസംഗമത്തിൽ ബഹ്‌റൈനിലെ ജനകീയ ഡോക്ടർ ഡോ: പി. വി ചെറിയാനെ ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇക്കഴിഞ്ഞ 43 വർഷം മെഡിക്കൽ ജീവകാരുണ്യ രംഗത്ത് ബഹ്‌റൈൻ പ്രവാസി സമൂഹത്തിനായി നൽകി വരുന്ന സേവനത്തെ മുൻനിർത്തിയാണ് പ്രസ്തുത അംഗീകാരമെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു