മനാമ: പടവ് കുടുംബവേദി ഈ വർഷത്തെ ഓണാഘോഷ പരിപാടി സഖയാ റസ്റ്റാറന്റിൽ വെച്ച് സംഘടിപ്പിച്ചു.’പടവ് ഓണം 2022′ എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ പ്രസിഡന്റ് സുനിൽ ബാബു അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷംസ് കൊച്ചിൻ ഉദ്ഘാടനം ചെയ്തു. ഐമാക്ക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സാമൂഹിക പ്രവർത്തകരായ ഗഫൂർ കൈപ്പമംഗലം, അസീൽ അബ്ദുറഹ്മാൻ, ഗഫൂർ മൂക്ക്തല, അനസ് കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു.
ഉമ്മർ പാനായിക്കുളം ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, സഹൽ തൊടുപുഴ, ഹക്കീം പാലക്കാട്, റസീംഖാൻ, അബ്ദുസ്സലാം, മണികണ്ഠൻ, ഗണേഷ് കുമാർ, അഷ്റഫ് ഓൺ സ്പോട്ട്, സഗീർ, ബൈജു മാത്യു, സൈദ്, മനോജ്, ബക്കർ കേച്ചേരി, ജയിസ് ജാസ്, പ്രവീൺ, അഷ്റഫ് കാഞ്ഞങ്ങാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പടവ് കുടുംബാംഗങ്ങൾ ഒരുക്കിയ ഓണസദ്യയും പടവ് കുടുംബവേദിയിലെ കുട്ടികൾ അവതരിപ്പിച്ച നൃത്ത പരിപാടികളും ബൈജു മാത്യു നേതൃത്വം നൽകിയ ഗാനമേളയുമുണ്ടായിരുന്നു. സെക്രട്ടറി മുസ്തഫ പട്ടാമ്പി സ്വാഗതം പറഞ്ഞു.