bahrainvartha-official-logo
Search
Close this search box.

ഹിദായ ബഹ്റൈൻ കമ്മിറ്റിക്ക് പുതിയ നേതൃത്വം

WhatsApp Image 2022-10-06 at 2.27.10 PM

മനാമ: മതഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് നൂതന കാഴ്ചപ്പാടുകളുമായി കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാലാഴി ഹിദായക്ക് ബഹ്റൈനിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു. ഈസാ ടൗൺ ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ ഉപാധ്യക്ഷൻ അലി ബാഫഖി തങ്ങളുടെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽ ഹിദായ ജനറൽ സെക്രട്ടറി മുഹമ്മദ് അബ്ദുറഹ്മാൻ മദനി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ഇന്റർനാഷൽ വൈസ് പ്രസിഡന്റ് അഡ്വ. എം.സി. അബ്ദുൽ കരീം ഹാജി സംഗമം ഉദ്ഘാടനം ചെയ്തു.

അബ്ദുറസാഖ് ഹാജി ഇടിയങ്ങര പ്രസിഡന്റും നിസാർ എടപ്പാൾ സെക്രട്ടറിയും സി.കെ. അഹമ്മദ് വള്ള്യാട് ഫൈനാൻസ് സെക്രട്ടറിയുമായി 21 അംഗ കമ്മിറ്റിക്ക് രൂപം നൽകി. ഇബ്രാഹിം ഹാജി), സെമീർ, സാമിൽ, നിസാർ, ഹകീം തുടങ്ങിയവർ സംബന്ധിച്ചു. മൗലീദിന് ഉസ്മാൻ സഖാഫി ഇമ്പിച്ചി കോയ തങ്ങൾ സ്വഫ്വാൻ സഖാഫി നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!