മനാമ: ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു. ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒക്‌ടോബർ മാസം സ്തനാർബുദ ബോധവത്കരണ മാസമായി ലോകാരോഗ്യ സംഘടന ആചരിക്കുകയാണ് അതിന്റെ ഭാഗമായിട്ടാണ് ഐവൈസി ബഹ്‌റൈൻ കൗൺസിൽ ഇങ്ങനെയൊരു ക്യാമ്പ് ഷിഫ അൽജസീറയുമായി സഹകരിച്ച് സംഘടിപ്പിക്കുന്നത്.
ബോധവത്കരണ ക്ലാസ്സിൽ പങ്കെടുക്കുന്ന വനിതകൾക്ക് ടെസ്റ്റുകൾക്ക് 50% ഡിസ്‌കൗണ്ട് നൽകും. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡോക്ടറുടെ സേവനവും, Blood Sugar, Cholesterol, Triglycerides, creatinine, Sgpt, Blood pressure,Bmi എന്നീ ചെക്കപ്പുകളും നൽകും. മുൻകൂർ രെജിസ്റ്റർ ചെയ്യുന്ന 100 പേർക്കാവും സൗജന്യ സേവനം ലഭ്യമാകുക.സ്തനാർബുദ ബോധവത്ക്കരണ ക്ലാസ്സ് വനിതകൾക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക- 3914 3967, 3387 4100,32224313.