മനാമ: ആന്തലുസ് വോളി സ്പൈകേഴ്സ് ബഹ്‌റൈൻ സംഘടിപ്പിച്ച ദ്വിദിന ഇൻ്റേണൽ വോളിബോൾ ടൂർണ്ണമെന്റിൽ ടീം ആന്ദലുസ് യെല്ലോ ജേതാക്കളായി. ഗുദൈബിയ ആന്ദലുസ് ഗാർഡനിൽ വെച്ച് നടന്ന ടൂർണ്ണമെന്റിൽ ടീം ആന്തലൂസ് യെല്ലോ ബെസ്റ്റ് ഓഫ് 3 മത്സരത്തിൽ ഒന്നിന് എതിരെ രണ്ടു സെറ്റുകൾക്ക് ടീം ആന്തലൂസ് വൈറ്റ്നേ പരാചയപെടുത്തിയാണ് താടിക്കാരൻ ഫാമിലി എവർ റോളിംഗ് വിന്നേഴ്‌സ് ട്രോഫി സ്വന്തമാക്കിയത്.
ക്ലബിലെ 5 ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ ജിസ്ജോർജ് ഫാമിലി, റണ്ണേഴ്‌സ് അപ്പ് എവർ റോളിംഗ് ട്രോഫി ആന്തലൂസ് ടീം വൈറ്റ് കരസ്ഥമാക്കി. അബ്ദുല്ല കുന്നോത്ത്, പ്രദീപ് മതിലകം, മനു ദേർമ്മാൽ, അസീസ് വടകര, ഫായിസ്, വികാസ് എന്നിവർ നേതൃത്വം നൽകി. ശംസുദ്ധീൻ ശ്രീനിവാസ് റെസ്റ്റ്രോൻ്റ്, ജോയ് കൂനൻ, മജീദ് മൂലാട് ,പ്രകാശ്, ജിസ് ജോർജ് തുടങ്ങിയവർ സംബന്ധിച്ചു.