bahrainvartha-official-logo
Search
Close this search box.

പ്രവാചകരെ ജീവിത മാതൃകയാക്കുക- പേരോട് മുഹമ്മദ് അസ്ഹരി; ഐ.സി.എഫ് മീലാദ് സമ്മേളനങ്ങള്‍ക്ക് തുടക്കമായി

New Project - 2022-10-10T162742.303

മ​നാ​മ: എ​ല്ലാ ത​ല​ങ്ങ​ളി​ലും മ​നു​ഷ്യ​ര്‍ക്കാ​വ​ശ്യ​മാ​യ മൂ​ല്യ​ബോ​ധം ന​ല്‍കി​യി​ട്ടാ​ണ് അ​ന്തി​മ ന​ബി​യു​ടെ വി​യോ​ഗ​മു​ണ്ടാ​യ​തെ​ന്നും പ്ര​വാ​ച​ക​രെ പി​ന്തു​ട​രു​ക​യെ​ന്നാ​ല്‍ അ​വ​രു​ടെ ജീ​വി​ത​ച​ര്യ​യെ പി​ന്തു​ട​രു​ക എ​ന്ന​തു​കൂ​ടി​യാ​ണെ​ന്നും പേ​രോ​ട് മു​ഹ​മ്മ​ദ് അ​സ്ഹ​രി പ​റ​ഞ്ഞു.

‘തി​രു​ന​ബി പ്ര​പ​ഞ്ച​ത്തി​ന്റെ വെ​ളി​ച്ചം’ പ്ര​മേ​യ​ത്തി​ല്‍ ഐ.​സി.​എ​ഫ് ന​ട​ത്തു​ന്ന കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി മ​നാ​മ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പാ​കി​സ്താ​ന്‍ ക്ല​ബി​ല്‍ ന​ട​ത്തി​യ മീ​ലാ​ദ് സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റ​ഹീം സ​ഖാ​ഫി അ​ത്തി​പ്പ​റ്റ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന മൗ​ലി​ദ് ആ​ലാ​പ​ന​ത്തോ​ടെ തു​ട​ക്കം​കു​റി​ച്ച പ​രി​പാ​ടി​യി​ല്‍ ബാ​ഫ​ഖി ത​ങ്ങ​ള്‍ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ല്‍കി. ഷാ​ന​വാ​സ് മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി.​എ​ഫ് നാ​ഷ​ന​ല്‍ പ്ര​സി​ഡ​ന്റ് കെ.​സി. സൈ​നു​ദ്ദീ​ന്‍ സ​ഖാ​ഫി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഡ്വ. എം.​സി. അ​ബ്ദു​ല്‍ ക​രീം, അ​ബൂ​ബ​ക്ക​ര്‍ ല​ത്വീ​ഫി, കെ.​സി.​എ​ഫ് പ്ര​സി​ഡ​ന്റ്‌ ജ​മാ​ൽ വി​ട്ട​ൽ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​ന് കാ​സിം വ​യ​നാ​ടി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാ​ന്ത്വ​നം വ​ള​ന്റി​യ​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കി. ഷ​മീ​ര്‍ പ​ന്നൂ​ര്‍ സ്വാ​ഗ​ത​വും അ​ബ്ദു​ല്‍ അ​സീ​സ് ചെ​രൂ​മ്പ ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!