bahrainvartha-official-logo
Search
Close this search box.

ജി ടി എഫ് സേവാ പുരസ്‌കാരം ഗംഗൻ തൃക്കരിപ്പൂരിന്

New Project - 2022-10-10T183514.984

മനാമ: കോഴിക്കോട് ജില്ലയിലെ തിക്കോടി പ്രദേശത്തുകാരുടെ ഗ്ലോബൽ കൂട്ടായ്മയായ GTF ബഹ്‌റൈൻ ചാപ്റ്റർ, സാന്ത്വന മേഖലകളിൽ നിസ്വാർത്ഥ സേവനങ്ങൾ ചെയ്യുന്ന വ്യക്തികൾക്ക് വർഷംതോറും നൽകിവരുന്ന ജി ടി എഫ് സേവാ പുരസ്കാരത്തിനായി ഈ വർഷം ഗംഗൻ തൃക്കരിപ്പൂരിനെ തിരഞ്ഞെടുത്തു. രക്തദാന, സഹായ-സാന്ത്വന മേഖലകളിലുള്ള അദ്ദേഹത്തിന്റെ സേവനങ്ങളാണ് പുരസ്കാരത്തിന് അർഹനാക്കിയിരിക്കുന്നത്. ഈ മാസം ഇരുപത്തിയെട്ടാം തീയ്യതി കെ സി എ ഹാളിൽ വച്ച് നടക്കുന്ന “തിക്കോടിക്കാരുടെ പൊന്നോണം 2022” പരിപാടിയിൽ വെച്ച് ഉപഹാരം സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചന്ദ്രൻ തിക്കോടി, അസ്കർ പൂഴിത്തല, സാബു തൃശ്ശൂർ, ഹാരിസ് പഴയങ്ങാടി എന്നിവരാണ് കഴിഞ്ഞ വർഷങ്ങളിൽ ജി ടി എഫ് സേവാ പുരസ്കാരം നൽകി ആദരിച്ചവർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!