മനാമ: പ്രവാചകന്റെ ജന്മദിനത്തോടനുബന്ധിച്ച് ‘കാരുണ്യത്തിന്റെ പ്രവാചകൻ’എന്ന ശീർഷകത്തിൽ മൈത്രി ബഹ്റൈൻ നിർമാണ തൊഴിലാളികൾക്ക് ഭക്ഷണവിതരണം നടത്തി. സനദിലുള്ള 275ഓളം തൊഴിലാളികൾക്കുവേണ്ടി നടത്തിയ ഭക്ഷണ വിതരണം ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ കെ.ടി. സലീം സംസാരിച്ചു. ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു.
സാമൂഹിക പ്രവർത്തകൻ സയ്ദ് ഹനീഫ്, മൈത്രി രക്ഷാധികാരി നിസാർ കൊല്ലം, ആദം ഇബ്രാഹിം എന്നിവർ സന്നിഹിതരായി. ട്രഷറർ അബ്ദുൽ ബാരി, വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ, ജോ. സെക്രട്ടറി സലിം തയ്യിൽ, കോഓഡിനേറ്റർ നവാസ് കുണ്ടറ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ കോയിവിള മുഹമ്മദ്, ഷിബു ബഷീർ, അനസ് കായംകുളം, റിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.