സമസ്ത ബഹ്‌റൈൻ മീലാദുന്നബി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

മനാമ: സമസ്ത ബഹ്‌റൈൻ ഒരു മാസത്തെ നബിദിന ക്യാമ്പയിൻ ഭാഗമായി മനാമ ഇർഷാദുൽ മുസ്‌ലിമീൻ മദ്രസ്സ സ്വാഗത സംഘ കമ്മിറ്റി നടത്തിയ റബീഉൽ അവ്വൽ 12 നു മനാമ സമസ്ത ആസ്ഥാനത്തു നടത്തിയ മജ്‌ലിസ് മൗലിദുനബവി ശരീഫും ദുആ മജ്‌ലിസും ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

കലുഷിത കാലഘട്ടത്തില്‍ പ്രവാചക ചര്യ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ഓരോ വിശ്വാസിയും പരിശ്രമിക്കണമെന്നും പ്രവാചക ജീവിതത്തിന്റെ കാരുണ്യ സന്ദേശത്തെ ജങ്ങളിൽ എത്തിക്കാനും സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ സന്ദേശം നൽകി.സര്‍വവും മലിനമായ കാലത്ത് മനുഷ്യത്വവും മലിനപ്പെട്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ നബി തങ്ങളുടെ ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത ആക്ടിങ് സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്.കേന്ദ്ര, ഏരിയ കമ്മിറ്റി ഭാരവാഹികളായ കളത്തിൽ മുസ്തഫ, ശറഫുദ്ധീൻ മാരായമംഗലം,ഇസ്മായിൽ പയ്യന്നൂർ, മജീദ് കാപ്പാട്, കെ എം എസ് മൗലവി സമസ്ത കോ ഓർഡിനേറ്റർ അഷറഫ് അൻവരി ചേലക്കര, ഹാഫിസ് ശറഫുദ്ധീൻ ഹംസ അൻവരി മോളൂർ, കെ എം സി സി സ്റ്റേറ്റ് വൈസ് പ്രെസിഡന്റ് ഗഫൂർ കൈപ്പമംഗലം, സിദ്ധീഖ് കണ്ണൂർ, എസ് കെ എസ് ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, എം എം എസ് ഇബ്രാഹിം ഹാജി ,ഹുസ്സൈൻ ഹാജി സ്കൈ, സയ്യിദ് അബ്ദുൽ റഹിമാൻ തങ്ങൾ,അസീസ് പേരാമ്പ്ര, വി എച് അബ്ദുല്ല, നവാസ് കുണ്ടറ , സജീർ പന്തക്കൽ, ജാഫർ കണ്ണൂർ ,സുബൈർ അത്തോളി,ഉമൈർ വടകര എന്നിവർ പരിപാടികൾക്ക് നേത്രത്വം നൽകി.മൗലിദ് സദസ്സിലും ശേഷം നടന്ന ദുആ മജ്‌ലിസിലും ആയിരങ്ങള്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!