പയ്യന്നൂർ: കേരള സർക്കാറിൻ്റെ കീഴിലുള്ള ക്ഷേത്രകലാ അക്കാദമിയുടെ 2021ലെ ക്ഷേത്രകലാ പുരസ്കാരം പ്രശസ്ത വാദ്യകലാകാരൻ സന്തോഷ് കൈലാസിന്. മണ്ടൂരിൽ വെച്ച് നടന്ന ചടങ്ങിൽ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ സന്തോഷിന് പുരസ്കാരം കൈമാറി. കല്യാശ്ശേരി എം. എൽ. എ എം. വിജിൻ, പെരുവനം കുട്ടൻ മാരാർ, അക്കാദമി ചെയർമാൻ ഡോ.കെ എച്ച് സുബ്രമണ്യൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ,മുൻ എം എൽ എ ടി വി രാജേഷ്, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ കെ പി മനോജ് കുമാർ, ഫോക്‌ലോർ സെക്രട്ടറി എ വി അജയ കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സോപാന സംഗീതത്തിനാണ് സന്തോഷിന് പുരസ്കാരം ലഭിച്ചത്.
