മനാമ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽകൗൺസിലിന്റെ (കെ.സി.ഇ.സി.) ആഭിമുഖ്യത്തിൽ പൗരസ്ത്യ കാതോലിക്കയും മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് സ്വീകരണം നല്കി. പ്രസിഡന്റ് ഫാ. ഷാബു ലോറന്‍സിന്റെ അധ്യക്ഷതയില്‍ ചേർന്ന സ്വീകരണ യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ ഫാ. ഡേവിഡ് വി. ടൈറ്റസ്, ഫാ. ബിബിൻസ് മാത്യൂസ് ഓമനാലി, ഫാ. ദിലീപ് ഡേവിസണ്‍ മാര്‍ക്ക്, ഫാ. പോള്‍ മാത്യൂ, ഫാ. സുനില്‍ കുര്യന് ബേബി, ഫാ. മാത്യു ചാക്കോ, കെ.സി.ഇ.സി. കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 64ാമത് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കാന് എത്തിയതായിരുന്നു കാതോലിക്ക ബാവ.ഇന്നത്തെ ലോകത്ത് മദ്യത്തിനും മയക്കുമരുന്നിനും എതിരെ സഭാ വ്യത്യാസങ്ങള്‍ കൂടാതെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി സോയ് പോള്‍ സ്വാഗതം പറഞ്ഞു.