മൈത്രി സോഷ്യല്‍ അസോസിയേഷന്‍ “അഹ്-ലന്‍ റമളാന്‍” മജ്‌ലിസ് നാളെ(വെള്ളി)

മൈത്രി സോഷ്യല്‍ അസോസിയേഷന്‍ “അഹ്-ലന്‍ റമളാന്‍” മജ്‌ലിസ് 26/04/2019 വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ചു. റമളാന്‍ മാസത്തിനു മുന്നോടിയായി ആത്മീയവും ഭൗതികവുമായ തയ്യാറെടുപ്പുകള്‍ക്കായി മൈത്രി സോഷ്യല്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കും സഹകാരികള്‍ക്കുമായി “അഹ്–ലന്‍ റമളാന്‍” എന്ന പരിപാടി നാളെ ഉമ്മൽഹാസ്സത്തുള്ള ബാങ്കോങിൽ വെച്ച് നടത്താൻ തീരുമാനിച്ചു .

വൃതാനുഷ്ടാനം വെറുമൊരു ആഹാരം ഉപേക്ഷിക്കല്‍ പ്രക്രിയ മാത്രമല്ലന്നും എല്ലാത്തരം ദുഷ്ചിന്തകളില്‍ നിന്നും മനസ്സിനെയും ശരീരത്തെയും സംസ്കരിച്ചെടുക്കാനുള്ള അസുലഭ അവസരമാണെന്നും സൃഷ്ടാവിനെക്കുറിച്ചുള്ള ഭയവും പരലോക ചിന്തയും വളർത്തി അമിതാഗ്രഹങ്ങളും അഭിലാഷങ്ങളും അടക്കി നിർത്താനും സാഹോദര്യവും കുടുംബ ബന്ധങ്ങളും ഊട്ടിയുറപ്പിച്ച് ചിതറിപ്പോയ സാമൂഹ്യ ബന്ധങ്ങളുടെ മതിൽക്കെട്ടുകൾ പുതുക്കിപ്പണിയാൻ റമദാൻ നമ്മുക്ക് അനുകൂലമാക്കിത്തരട്ടെ .മുഖ്യ പ്രഭാഷണം R.S.C. ചെയർമാൻ അബ്ദുൽ റഹീം സഖഫി ഡോ: നജീബ് ആരോഗ്യ സംബന്ധമായ വിഷയങ്ങളെ സംബന്ധിച്ച് ക്ക്ലാസ് എടുക്കും എന്നും ഭാരവാഹികൾ അറിയിച്ചു .