പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ അൽ ഹിലാലുമായി ചേർന്ന് മെയ്‌ദിനത്തിൽ മെഗാ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

മനാമ: പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ സംഘടിപ്പിക്കുന്ന മെഗാ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് അന്തർ ദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിന് അൽ ഹിലാൽ ഹോസ്പിറ്റലിൻറെ സൽമാബാദ് ബ്രാഞ്ചിൽ രാവിലെ 8 മണി മുതൽ നടക്കും. സാധാരണ മെഡിക്കൽ ക്യാമ്പുകളിൽ നിന്നും വ്യത്യസ്തമായി എട്ടോളം സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ പങ്കെടുക്കുന്നവരെ പരിശോധിക്കും, അത്യാവശ്യമായി വരുന്നവർക്ക് അടുത്ത ഒരു ചെക്കപ്പ് തികച്ചും സൗജന്യമാണ്.

ക്യാമ്പിന്റെ ഭാഗമായി സൗജന്യ മിനി ബോഡി ചെക്കപ്പും, ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് അൽ ഹിലാൽ ഹോസ്പിറ്റലിന്റെ ഡിസ്‌കൗണ്ട് കാർഡും നൽകും. രാവിലെ 8 മണിമുതൽ 1 മണി വരെ നടക്കുന്ന ക്യാമ്പിൽ സൗജന്യ മിനി ബോഡി ചെക്കപ്പിന് വരുന്നവർ 8 മണിക്കൂർ ഫാസ്റ്റിംഗ് എടുത്താണ് വരേണ്ടത്. ഇന്റെർണൽ മെഡിസിൻ, കാർഡിയോളജി, ഓപ്തോമോളോജി, ഇ എൻ ഡി, ഗൈനക്കോളജി,ഡെന്റൽ, പീഡിയാട്രിഷ്യൻ, യൂറോളജി എന്നി വിഭാഗത്തിലുള്ള ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും. രജിസ്ട്രേഷന് 34186900 എന്ന നമ്പറിലേക്ക് CCB MAY DAY 2019 MEDICAL CAMP എന്ന് വാട്സപ്പ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 39593703 / 36803399 / 34353639 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

ഗുദൈബിയയിലെ അമ്മീസ് റെസ്റ്റോറന്റിൽ വച്ച് ചേർന്ന പത്ര സമ്മേളനത്തിൽ അനാറത്ത് അമ്മദ് ഹാജി, ആർ. പവിത്രൻ, എ.സി.എ. ബക്കർ ജനറൽ സെക്രട്ടറി, ബാബു ജി. നായർ  ട്രഷറർ,പ്രജി വി. മെമ്പർഷിപ്പ് സെക്രട്ടറി, അഷ്റഫ് എൻ. കെ, സതീഷ് കെ. ഇ, ബബിന സുനിൽ  വനിതാ വിംഗ് പ്രസിഡൻറ് രമ സന്തോഷ് വൈസ് പ്രസിഡൻറ് മുതലായവർ പങ്കെടുത്തു.