മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം മാനവ മൈത്രി സംഗമം സംഘടിപ്പിച്ചു

New Project - 2022-10-16T000613.852

മനാമ: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ദര്‍ശന്‍ മാനവ-മൈത്രി സംഗമം സംഘടിപ്പിച്ചു. സൽമാനിയ കെ .സി .എ ഹാളിൽ നടന്ന സംഗമം കേരള ഗാന്ധി സ്മാരക നിധി, ഇന്ത്യൻ കൗൺസിൽ ഓഫ് ഗാന്ധിയൻ സ്റ്റഡീസ് എന്നിവയുടെ ചെയർമാനായ ഡോ. എൻ. രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.

തന്റെ ജീവിതം തന്നെയാണ് തന്റെ സന്ദേശമെന്ന് സ്വന്തം ജീവിതം കൊണ്ട് മാത്രമല്ല, മരണംകൊണ്ടും സാക്ഷ്യപ്പെടുത്തിയ ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്നും പ്രസക്തമാണ് എന്ന് അദ്ദേഹം തന്റെ ഉത്ഘാടന സന്ദേശത്തിൽ പറഞ്ഞു. അഹിംസ എന്ന സമരായുധം ഏറെ പ്രസക്തമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അക്രമം കൊണ്ട് അക്രമത്തെ അമര്‍ച്ചചെയ്യാന്‍ സാധിക്കില്ലെന്ന് ലോകം ഇതിനകം തെളിയിച്ചു കഴിഞ്ഞു. മനുഷ്യത്വവും, സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ എടുത്തുപയോഗിക്കുവാന്‍ സാധിക്കുന്ന സമരായുധമായി അഹിംസയെ തിരിച്ചറിയുന്നവരുടെ എണ്ണം വര്‍ധിച്ചു വരുകയാണ്.

ഗാന്ധിജി ജീവിതത്തിൽ പുലർത്തിയ മൂല്യങ്ങൾ അദ്ദേഹത്തിന്റെ മരണശേഷവും വളരെ പ്രസക്തമാണെന്നും ആ മൂല്യങ്ങൾ പുതു തലമുറയ്ക്ക് പകർന്നു നൽകാൻ നാം ഒരോരുത്തരും പ്രയത്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രവാസി ഭാരതീയ സമ്മാൻ ജേതാവും ബി. കെ .ജി ഹോൾഡിംഗ് ചെയർമാനുമായ ശ്രി.കെ.ജി. ബാബുരാജ് , അമദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശ്രീ. പമ്പാവാസൻ നായർ , ഡോ. പി.വി ചെറിയാൻ , ഡോ. ബാബു രാമചന്ദ്രൻ എന്നിവർക്ക് വിശിഷ്ട അംഗത്വം നല്കി യോഗത്തിൽ ആദരിച്ചു.

കൾച്ചറൽ ഫോറം മുൻ പ്രസിഡന്റ് മാരായ അഡ്വ. പോൾ സെബാസ്റ്റ്യൻ, ബാബു കുഞ്ഞിരാമൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മാനവ മൈത്രി സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശഭക്തി ഗാന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ യോഗത്തിൽ നൽകി. മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് എബി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് , ജനൽ സെക്രട്ടറി സനൽ കുമാർ സ്വാഗതം പറഞ്ഞു.

പ്രോഗ്രാം കമ്മിറ്റി കൺവീനർ അനിൽ തിരുവല്ല യോഗത്തിനു നന്ദി പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങളായ അനിൽ യു.കെ, വിനോദ് ദാനിയേൽ, തോമസ് ഫിലിപ്പ്, ജേക്കബ് തേക്കുതോട്, അജിത് കുമാർ ,അജി ജോർജ് , മുജീബ്,കൃഷ്ണകുമാർ, പവിത്രൻ പൂക്കുറ്റി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!