bahrainvartha-official-logo
Search
Close this search box.

ലാല്‍ കെയേഴ്സ് ഓണസംഗമം ശ്രദ്ധേമായി

WhatsApp Image 2022-10-15 at 5.34.39 PM

മനാമ: ബഹ്റൈന്‍ ലാല്‍കെയേഴ്സ് മന്ദാരചെപ്പ് എന്ന പേരില്‍ സല്‍മാബാദിലെ അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഓണസംഗമം ശ്രദ്ധേയമായി. ലാല്‍കെയേഴ്സ് ബഹ്റൈന്‍ പ്രസിഡണ്ട് എഫ്.എം. ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോഡിനേറ്റര്‍ ജഗത് ക്യഷണകുമാര്‍ സ്വാഗതവും സെക്രട്ടറി ഷൈജു കന്‍പ്രത്ത് നന്ദിയും പറഞ്ഞു.

കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് വനിതാ വിഭാഗം പ്രസിഡണ്ട് സന്ധ്യാരാജേഷ് , ലാല്‍കെയേഴ്സ് വൈസ് പ്രസിഡണ്ടുമാരായ ഡിറ്റോ ഡേവിസ്, അരുണ്‍.ജി.നെയ്യാര്‍ , മറ്റു ഭാരവാഹികളായ ഗോപേഷ് അടൂര്‍, വിഷ്ണു , കിരീടം ഉണ്ണി, ഡോക്ടര്‍ ഡോണ്‍ബോസ്കോ, എന്നിവര്‍ സംസാരിച്ചു.

അല്‍ഹിലാല്‍ സല്‍മാബാദ് ബ്രാഞ്ച് മേധാവി ടോണിയെ ജഗത് കൃഷണകുമാര്‍ ഉപഹാരം നല്‍കി ആദരിച്ചു. ബഹ്റൈനിലെ അറിയപ്പെടുന്ന ഗായകര്‍ ദില്‍ഷാദ് രാജ്, അനീഷ് അനസ് എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഗാനവിരുന്ന് പരിപാടികള്‍ക്ക് മാറ്റു കൂട്ടി.

മുതിര്‍ന്നവര്‍ക്കും കുട്ടിള്‍ക്കുള്ള ഗെയിമുകളും മറ്റു കായിക വിനോദ പരിപാടികളിലും ലാല്‍കെയേഴ്സ് അംഗങ്ങളും കുടുംബാംഗങ്ങളും പന്‍കെടുത്തു. മാന്ത്രികന്‍ ബിനു കോന്നി അവതരിപ്പിച്ച മാജിക് ഷോ, ശരത്, രഞ്ജു വര്‍ക്കല എന്നിവര്‍ നടത്തിയ മിമിക്രി ആന്‍റ് കോമഡി ഷോ എന്നിവ പരിപാടികള്‍ക്ക് മിഴിവേകി.

വൈശാഖ്, പ്രശാന്ത്, ഹരി,പ്രദീപ്, ബിപിന്‍, വിപിന്‍, സുബാഷ്, അമല്‍, ബാസില്‍, നസീര്‍, ജെയ്സണ്‍, ദീപക്, ജിതിന്‍, നജ്മല്‍ എന്നിവര്‍ പരിപാടികളും ഓണസദ്യയും നിയന്ത്രിച്ചു. ജസ്റ്റിന്‍ ഡേവിസ്, തോമസ്ഫിലിപ്പ്, സുബിന്‍, രഞ്ജിത്, കൃഷ്ണമൂര്‍ത്തി, സജീഷ്, ജ്യോതിഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!