മനാമ: പ്രമുഖ ഗാന്ധിയനും ഗാന്ധി സ്മാരക നിധി ചെയർമാനുമായ ഡോ. എൻ. രാധാകൃഷ്ണൻ എസ്.എൻ.സി.എസ് സന്ദർശിച്ചു. പ്രാർഥന ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ അദ്ദേഹത്തെയും ഭാര്യയെയും ചെയർമാൻ സുനീഷ് സുശീലനും ആക്ടിങ് സെക്രട്ടറി പ്രസാദ് വാസുവും ചേർന്ന് ആദരിച്ചു. ശ്രീനാരായണ ഗുരുവിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തകളും നിലപാടുകളും അദ്ദേഹം അംഗങ്ങളുമായി പങ്കുവെച്ചു. ചടങ്ങിൽ എസ്.എൻ.സി.എസ് ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.